ഇ.പിയ്‌ക്കെതിരായ ആരോപണം: മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദുരൂഹം, ഇനിയെങ്കിലും സത്യം പറയണം-ചെന്നിത്തല


രമേശ് ചെന്നിത്തല| Photo: Mathrubhumi

തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ഗുരുതര ആരോപണങ്ങള്‍ പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അതിനെപ്പറ്റി ഒന്നും പ്രതികരിക്കാത്തത് ദുരൂഹമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

എല്‍.ഡി.എഫ്. കണ്‍വീനറും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ ഇ.പി. ജയരാജന്‍ ഒന്നാം പിണറായി സര്‍ക്കാരിലെ രണ്ടാമനും പിണറായിയുടെ സന്തത സഹചാരിയുമായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇ.പി.ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതിനെപ്പറ്റി ഒരക്ഷരം പറയാന്‍ കഴിയാത്തത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ജീര്‍ണത വെളിവാക്കുന്നതാണ്. അഴിമതിയില്‍ മുങ്ങിക്കളിച്ചു നില്‍ക്കുന്ന പിണറായി ഇ.പി.ക്കെതിരായ പരാതി ഇത്രയും കാലം കൈയില്‍ വെച്ചുകൊണ്ടിരുന്നുവെന്നത് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്. പരാതി തേച്ചുമായ്ച്ച് കളയാനാണ് ഉദ്ദേശ്യമെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരും, ചെന്നിത്തല പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ ഏറെയും മുഖ്യമന്ത്രിയും അന്ന് മന്ത്രിയായിരുന്ന ഇ.പി.യും അറിഞ്ഞുകൊണ്ടുതന്നെയാണ്. അതിനാലാണ് ഇ.പി.ക്കെതിരേ ഇത്ര കടുത്ത ആരോപണം ഉയര്‍ന്നിട്ടും പിണറായി മൗനം പാലിക്കുന്നത്. ഇനിയെങ്കിലും മുഖ്യമന്ത്രി ജനങ്ങളോട് സത്യം പറയണം. ഇ.പി.ക്കെതിരേ പി. ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ ഉന്നയിച്ച ആരോപണം സംബന്ധിച്ച വസ്തുതകള്‍ തുറന്നുപറയാതെ മുഖ്യമന്ത്രിക്ക് അധികനാള്‍ മുന്നോട്ടു പോകാനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും അതിന്റെ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നെന്നും ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികള്‍ വെറും ജലരേഖയായി മാറി. അതിന്റെ തുടര്‍ച്ചയാണ് ഇ.പി.ക്കെതിരായ ഗുരുതര ആരോപണത്തിന്റെ മേല്‍ ഒരു നടപടിയുമില്ലാതെ പിണറായി ഇരുട്ടില്‍ തപ്പുന്നതെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.

Content Highlights: ramesh chennithala against the cm and party secretary not responding to jayarajan case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented