തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീറാം വെങ്കിട്ടരാമനെ എത്രയും വേഗം സര്‍വീസില്‍ നിന്ന് നീക്കണമെന്നും പോലീസ് നീക്കങ്ങള്‍ ജനങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശ്രീറാമിന്റെ രക്തപരിശോധന നടത്തിയത്. രക്ത പരിശോധന വൈകിയത് പോലീസിന്റെ ഗുരുതര വീഴ്ചയാണ്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രീറാമിന്റെ നീക്കം മുഖ്യമന്ത്രി പരിശോധിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. 
 
സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശ്രീറാമിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് എത്രയും വേഗത്തില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കണം. പേരിന് മാത്രം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം കിട്ടിയതിന് ശേഷം മാത്രം ആശുപത്രിക്ക് പുറത്ത് കടക്കാനുള്ള നീക്കങ്ങള്‍ പോലീസിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ്. ജാമ്യം കിട്ടുന്നതുവരെ നടപടികള്‍ വൈകിപ്പിക്കുകയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlights: Ramesh Chennithala against Sriram Venkitaraman on car accident case.