കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചിറ്റൂരിലെ ബിഎസ്പി സ്ഥാനാര്‍ഥിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി ഉടന്‍ പരിഗണിക്കും. 

സംസ്ഥാനത്ത് ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കുകയും ഫലം ഉടന്‍ പുറത്തുവരികയും ചെയ്യും. ഈ പശ്ചാത്തലത്തില്‍ ജനഹിതം അനുസരിച്ച് പുതിയ നിയമസഭാ നിലവില്‍ വന്നതിനു ശേഷം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. 

ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ ഹൈക്കോടതിക്കാവില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹര്‍ജിയെ എതിര്‍ക്കാനാണ് സാധ്യത.