വർഗീസ് ജോർജ് | ഫോട്ടോ: മാതൃഭൂമി ന്യൂസ്
കോഴിക്കോട്: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് എല്‍ജെഡിക്കു തന്നെ വേണമെന്ന് ആവശ്യപ്പെടുമെന്ന് എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്. നിലവില്‍ സീറ്റ് എല്ജെഡിയുടേതാണെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു.
ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് എല്‍ജെഡിക്കു തന്നെ തരണമെന്ന് ആവശ്യപ്പെടാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന നേതൃയോഗം തീരുമാനിച്ചതായി വര്‍ഗീസ് ജോര്‍ജ് കോഴിക്കോട് പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്‍ജെഡിയുടെ ആവശ്യം എല്‍ഡിഎഫ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എം.വി. ശ്രേയാംസ് കുമാര്‍, എ.കെ.ആന്റണി, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും. മാര്‍ച്ച് 31-നാണ് തിരഞ്ഞെടുപ്പ് നടക്കുക.
Content Highlights: Rajya Sabha seat should be given to LJD- varghese george
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..