രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: എം.വി. ശ്രേയാംസ് കുമാര്‍ പത്രിക നല്‍കി


-

തിരുവനന്തപുരം: രാജ്യസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി എല്‍.ജെ.ഡി. സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌ കുമാര്‍ നാമനിര്‍ദേശ പത്രിക നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ നിയമസഭ സെക്രട്ടറിയും വരണാധികാരിയുമായ എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ക്കു മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.

മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. കൃഷ്ണന്‍കുട്ടി, എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, സി.ദിവാകരന്‍ എം.എല്‍.എ. എന്നിവരും പത്രിക സമര്‍പ്പണവേളയില്‍ ഒപ്പമുണ്ടായിരുന്നു. അഞ്ച് പേര്‍ക്ക് മാത്രമേ ഹാളിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.

ഇടത്-സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പത്രികാ സമര്‍പ്പണത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.വി. ശ്രേയാംസ്‌ കുമാര്‍ പറഞ്ഞു. ശക്തമായ മതേതര നിലപാട് സ്വീകരിച്ചുകൊണ്ട്, പാര്‍ലമെന്റില്‍ ലഭിക്കുന്ന അവസരത്തില്‍ പരിസ്ഥിതി വിഷയങ്ങളിലും കേരളത്തിന്റെ ആവശ്യങ്ങളിലും ഇടപെടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജി. സുധാകരന്‍, ഇ. ചന്ദ്രശേഖരന്‍, കെ. കഷ്ണന്‍കുട്ടി, കെ.കെ. ശൈലജ, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എല്‍.എമാരായ എസ്. ശര്‍മ, കെ.ബി. ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് നാമനിര്‍ദേശ പത്രികയില്‍ പിന്താങ്ങിയിട്ടുള്ളത്.

Content Highlights: Rajyasabha by election

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented