അവഹേളനത്തില്‍ മനംനൊന്ത് പൈലറ്റ് ട്രെയിനി നാടുവിട്ടു; പരിശീലകനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല


മാസങ്ങള്‍ക്ക് മുമ്പ് പരിശീലന പറക്കലിനിടെ പരിശീലകന്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയെന്ന് പരാതി ഉണ്ടായിരുന്നു.

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അവഹേളനത്തെ തുടര്‍ന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ പൈലറ്റ് ട്രെയിനി നാടുവിട്ടു. 20 മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. പരിശീലകന്റെ മോശം പെരുമാറ്റത്തിലും നിരന്തര അവഹേളനത്തിലും മനംനൊന്താണ് പെണ്‍കുട്ടി നാടുവിട്ടത്. പോലീസില്‍ പരാതി നല്‍കിയിട്ടും ഒരുതരത്തിലുള്ള നടപടിയും ഉണ്ടായില്ലെന്ന ആരോപണവും ഉയര്‍ന്നു.

ശനിയായാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടി നാടുവിട്ടത്. നാടുവിടുന്നതിന് മുമ്പ് പെണ്‍കുട്ടി ബന്ധുക്കള്‍ക്കും മറ്റും ശബ്ദ സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വലിയതുറ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തിയത്.

മാസങ്ങള്‍ക്ക് മുമ്പ് പരിശീലന പറക്കലിനിടെ പരിശീലകന്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയെന്ന് പരാതി ഉണ്ടായിരുന്നു. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയും അധ്യാപകനെ സംരക്ഷിക്കുകയാണ് ചെയ്തത്.

പരാതി നല്‍കിയതിന് പിന്നാലെ പെണ്‍കുട്ടിയെ പരിശീലകന്‍ നിരന്തരം അവഹേളിച്ചിരുന്നുവെന്നാണ് പറയുന്നത്. സഹപാഠികളുടെ ഭാഗത്ത് നിന്നും അവഹേളനമുണ്ടായെന്നും പെണ്‍കുട്ടി പറയുന്നു.

Content Highlights: rajiv gandhi aviation academy-Pilot trainee against teacher

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented