തിരുവനന്തപുരം: സിപിഎമ്മിന്റെ അന്ത്യം അടുത്ത് കഴിഞ്ഞെന്ന് എന്‍ഡിഎ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എം.പി. ഭീഷണികള്‍ കൊണ്ട് ആ യാഥാര്‍ഥ്യത്തെ മൂടിവെക്കാനോ മാറ്റിമറിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകങ്ങളുടെയും ഭീഷണിയുടെയും അഴിമതിയുടെയും ഇന്നലകളില്‍ കുടുങ്ങിയ സര്‍ക്കാരിനെയല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യിക്കുമെന്നുള്ള പിണറായി വിജയന്റെ നിലപാടിനോട് നമുക്ക് കാണാം എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളത്.

ഭീഷണിപ്പെടുത്തുവാന്‍ ആകുംവിധം നിങ്ങള്‍ ശ്രമിച്ചുകൊള്ളുക, നിങ്ങള്‍ക്ക് മുന്‍പ് പലരും ശ്രമിച്ചുപരാജയപ്പെട്ട ഒരു ഉദ്യമം ആണ് അത്. എന്റെ എതിര്‍പ്പ് രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.