രാജീവ് ചന്ദ്രശേഖർ | Photo: facebook.com|RajeevChandrasekharMP
ന്യൂഡല്‍ഹി: 2014 മുതല്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധിയെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ.
ഉത്തർപ്രദേശ് 2014, 2017, 2019 വര്‍ഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ ജനവിധി നല്‍കിയിരുന്നു. ഇപ്പോള്‍, 2022-ല്‍ വീണ്ടും. യുപിയിലെ ജനങ്ങള്‍ വികസനത്തിനും അഭിവൃദ്ധിക്കുമായുള്ള തുടര്‍ച്ചക്ക് വോട്ട് ചെയ്തിരിക്കുന്നു. നിരവധി പതിറ്റാണ്ടുകളായി യുപി കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിധം ശക്തമായ ഈ ജനവിധി യുപിയിലെ മികച്ച ഭരണത്തിന് അനുകൂലമായ വോട്ടാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പൊതുജന ക്ഷേമപദ്ധതികള്‍ അഴിമതി രഹിതമായി നടപ്പിലാക്കുന്നതിനും യുപിയിലെ ജനങ്ങള്‍ക്ക് സമാധാനപരമായ സ്വൈരജീവിതം ഉറപ്പാക്കുന്നതിനും കോണ്‍ഗ്രസിന്റെയും സമാജ്വാദി പാര്‍ട്ടിയുടെയും മുഖമുദ്രയായി ആറ് പതിറ്റാണ്ട് നീണ്ടുനിന്ന അഴിമതി, മാഫിയ, ഇടനില രാഷ്ട്രീയം എന്നിവ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിലും നിര്‍ണായകമാകും ഈ ജനവിധിയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Content Highlights: Rajeev Chandrasekhar Hails BJP's victory
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..