ഉരുള്‍പൊട്ടിയ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം


അരുണ്‍ ജയകുമാര്‍



രണ്ട് തവണ കൃഷിചെയ്തിട്ടും അതില്‍ നിന്ന് ഒരു രൂപ പോലും തിരികെ കിട്ടിയില്ല. ബാക്കിയായതാകട്ടെ 40 ലക്ഷം രൂപയുടെ കടവും.

ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പൈനാപ്പിൾ തോട്ടത്തിൽ രജീഷ് | ഫോട്ടോ: ഷഹീർ സി.എച്ച് | മാതൃഭൂമി ഡോട് കോം

കണ്ണൂര്‍: പേരാവൂര്‍ നെടുംപുറംചാലിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. കിലോമീറ്ററുകള്‍ക്കപ്പുറം പ്രകമ്പനം സൃഷ്ടിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍ ഇപ്പോഴും. കിടപ്പാടവും ജീവിതമാര്‍ഗവും നഷ്ടപ്പെട്ട നിരവധി പേരുണ്ട് ഇവിടെ. ഒറ്റ രാത്രികൊണ്ട് 40 ലക്ഷം രൂപയുടെ കടക്കാരനായി മാറിയ ദുരന്തകഥയാണ് പൈനാപ്പിള്‍ കര്‍ഷകനും ഡ്രൈവറുമായ രജീഷിന് പറയാനുള്ളത്.

നിനച്ചിരിക്കാതെയെത്തിയ ദുരന്തം തന്റെ കൃഷിയിടത്തിലൂടെ കലിതുള്ളി കുത്തിയൊലിച്ചപ്പോള്‍ ഭാഗ്യംകൊണ്ട് മാത്രമാണ് താനും കുടുംബവും രക്ഷപ്പെട്ടതെന്ന് ഭയം വിട്ടുമാറാത്ത കണ്ണുകളോടെ രജീഷ് മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. പാട്ടത്തിനെടുത്ത നാലേക്കര്‍ പുരയിടത്തിലാണ് രജീഷ് പൈനാപ്പിള്‍ തൈകള്‍ നട്ടുപിടിപ്പിച്ചത്. കോട്ടയം പാലായില്‍ നിന്ന് 2.20 ലക്ഷം രൂപ ചിലവാക്കി എത്തിച്ച പതിനയ്യായിരം തൈകള്‍ നട്ടുതീര്‍ത്തത് ഒരാഴ്ച മുന്‍പ് മാത്രം.

ദുരന്തത്തിന്റെ അവശേഷിപ്പായി ബാക്കിയുള്ളത് വെറും രണ്ടായിരത്തില്‍ താഴെ മാത്രം തൈകളാണ്. വെള്ളം കുത്തിയൊഴുകി ഒലിച്ചുപോയതിനാല്‍ ഇതില്‍ നിന്ന് ഒരു രൂപ പോലും തനിക്ക് കിട്ടില്ലെന്നും രജീഷ് പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് കര്‍ണാടകയിലെ കുടകില്‍ ഒന്‍പത് ഏക്കര്‍ സ്ഥലത്ത് പൈനാപ്പിള്‍ കൃഷി നടത്തിയിരുന്നു. കിട്ടാവുന്നിടത്തുനിന്നെല്ലാം ലോണെടുത്തും പണം പലിശയ്ക്ക് വാങ്ങിയുമാണ് 30 ലക്ഷം രൂപ മുതല്‍മുടക്കില്‍ അന്ന് കൃഷിയിറക്കിയത്.

കുടകില്‍ നിന്ന് പൈനാപ്പിളുകള്‍ വിളവെടുക്കാനൊരുങ്ങുമ്പോള്‍ വില്ലനായി കോവിഡ് മഹാമാരിയെത്തി. ലോക്ഡൗണും യാത്രാ നിയന്ത്രണവും കാരണം മുടക്കിയ ഒരു രൂപ പോലും തിരിച്ച് കിട്ടാതെ കൃഷി ആകെ നഷ്ടത്തിലായി. പിന്നീട് കോവിഡ് കാലത്തിന് ശേഷം ആട് വളര്‍ത്തലും മറ്റും നടത്തിയെങ്കിലും വിചാരിച്ചപോലെ കടം വീടാന്‍ കഴിഞ്ഞില്ല. ഓട്ടോ ഓടിച്ചാണ് രണ്ട് മക്കളെ വളര്‍ത്താനുള്ള പണം കണ്ടെത്തുന്നത്.

ഈ തുക കൊണ്ട് ജീവിത ചിലവും വണ്ടിയുടെ അറ്റകുറ്റപണികളും പോലും മുന്നോട്ട്‌കൊണ്ടുപോകാനാകില്ലെന്ന അവസ്ഥവന്നപ്പോള്‍ വീണ്ടും പൈനാപ്പിള്‍ കൃഷിയിലേക്കുതന്നെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. പരിചയക്കാരനായ ഡോക്ടര്‍ ജോസ് ആണ് സ്വന്തം ഭൂമി രജീഷിന് കൃഷിചെയ്യാനായി നല്‍കിയത്. കൃഷിയോടുള്ള താത്പര്യം കൂടി മനസ്സിലാക്കിയായിരുന്നു ഡോക്ടര്‍ സഹായിച്ചത്. പണിക്കാരെ നിര്‍ത്തിയും ഇവര്‍ക്ക് ശമ്പളം നല്‍കുവാനും കൃഷ് ആവശ്യങ്ങള്‍ക്കുമായി പിന്നെയും പണം വായ്പയായും പലിശയ്ക്കും എടുക്കേണ്ടിവന്നു.

കൃഷിയിടത്തില്‍ കാട്ടുപന്നി ശല്യവും കുരങ്ങുകളുടെ ശല്യവും ഒഴിവാക്കാന്‍ വേലി കെട്ടുകയും വെള്ളം നനയ്ക്കുന്നതിനായി പറമ്പിലുടനീളം പൈപ്പുകള്‍ സ്ഥാപിച്ച് സ്പ്രിങ്ക്‌ളറുകള്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാംതന്നെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പൈനാപ്പിള്‍ തോട്ടം ഇന്‍ഷുര്‍ ചെയ്യാനിരിക്കെയാണ് അപകടമുണ്ടായത്. അതുകൊണ്ടുതന്നെ വായ്പയില്‍ ഒരു ഇളവും ലഭിക്കുകയില്ലെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും രജീഷ് പറയുന്നു.

രണ്ട് തവണ കൃഷിചെയ്തിട്ടും അതില്‍ നിന്ന് ഒരു രൂപ പോലും തിരികെ കിട്ടിയില്ല. ബാക്കിയായതാകട്ടെ 40 ലക്ഷം രൂപയുടെ കടവും. തങ്ങളെപ്പോലെയുള്ള കര്‍ഷകന് ഒരു രൂപ കടമായി പോലും തരാന്‍ ആളുകള്‍ തയ്യാറാകില്ല. അതുകൊണ്ട് തന്നെ കൃഷി വകുപ്പിന്റേയും സര്‍ക്കാരിന്റേയും സഹായമുണ്ടാകുമെന്ന പ്രതീക്ഷ മാത്രമാണ് ജീവിതത്തില്‍ അവശേഷിക്കുന്നതെന്നും രജീഷ് പറയുന്നു.

Content Highlights: landslide, peravoor, rajeesh, pineapple field, bankrupt

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented