ഡെന്റല്‍ ക്ലിനിക്കിന് പണംചോദിച്ച് ഗവര്‍ണര്‍; ആവശ്യം ധനവകുപ്പ് വെട്ടി


പി.കെ. മണികണ്ഠന്‍

20 ജീവനക്കാരെ സ്ഥിരപ്പെടുത്താനും ശുപാര്‍ശനല്‍കി. സമ്മര്‍ദത്തില്‍ ഫോട്ടോഗ്രാഫര്‍ക്ക് സ്ഥിരനിയമനം നല്‍കി

ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives

തിരുവനന്തപുരം: സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്നതിനിടെ രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാനുള്ള ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് വെട്ടി. ക്ലിനിക്കു തുടങ്ങാന്‍ അടിയന്തരമായി 10 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ദൊഡാവത്ത് സര്‍ക്കാരിനു കത്തയച്ചത്. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് ജൂലായ് 26-നാണ് കത്തയച്ചത്. പരിഗണനയ്ക്കുവന്നപ്പോള്‍ ധനവകുപ്പ് നടപടിയെടുക്കാതെ മാറ്റി.

പല ആവശ്യങ്ങളും രാജ്ഭവനില്‍നിന്ന് നിരന്തരമായി ലഭിച്ചിട്ടുണ്ടെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ 'മാതൃഭൂമി'യോടു പറഞ്ഞു. തുടര്‍ച്ചയായ സമ്മര്‍ദത്തിനൊടുവില്‍ ഒരു ഫോട്ടോഗ്രാഫര്‍ക്ക് അടുത്തിടെ സ്ഥിരനിയമനംനല്‍കി. രാജ്ഭവനില്‍ 'ഫോട്ടോഗ്രാഫര്‍' തസ്തികയില്ല. ഒഴിവുള്ള 'സൈഫര്‍ അസിസ്റ്റന്റ്' എന്ന തസ്തിക ഫോട്ടോഗ്രാഫര്‍ എന്നാക്കി.

താന്‍ ശുപാര്‍ശ ചെയ്തയാളെ സ്ഥിരപ്പെടുത്തണമെന്ന് ഗവര്‍ണര്‍ 2020 ഡിസംബറില്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നരവര്‍ഷം കത്ത് ഫയലില്‍ കിടന്നെങ്കിലും രാജ്ഭവനില്‍നിന്ന് നിരന്തര സമ്മര്‍മുണ്ടായെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഇതേത്തുര്‍ന്നാണ് 22 വര്‍ഷമായി കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഫോട്ടോഗ്രാഫര്‍ക്ക് മൂന്നുമാസംമുമ്പ് സ്ഥിരനിയമനം നല്‍കിയത്.

രാജ്ഭവനിലെ 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. നാലുമുതല്‍ ഒമ്പതുവര്‍ഷംവരെ സേവന പരിചയമുണ്ടെന്നാണ് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ ഉന്നയിച്ചവാദം.

രാജ്ഭവനിലെ വെയ്റ്റര്‍, സ്വീപ്പര്‍, ഫീമെയില്‍ അറ്റന്‍ഡന്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളില്‍ ഒഴിവുണ്ടെന്നും 20 പേര്‍ക്കും ആ ജോലികളില്‍ സ്ഥിരനിയമനം നല്‍കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കത്തുനല്‍കി. പൊതുഭരണ സെക്രട്ടറിയുടെ പരിശോധനയ്ക്കായി മുഖ്യമന്ത്രി കത്തുനല്‍കിയെങ്കിലും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ലെന്ന ഉറച്ചനിലപാടിലാണ് ധനവകുപ്പ്.

Content Highlights: Raj Bhavan Dental clinic Governor Arif Muhammed Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented