തിരുവനന്തപുരം: ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളില്‍  ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (നവംബര്‍ 27) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. 

നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും പൊതുപരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും അറിയിപ്പില്‍ പറയുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഞായറാഴ്ച വരെ  24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

content highlights: rain: collector declares holiday for all educational institutions in Thiruvananthapuram