മഴ, വെള്ളക്കെട്ട്: തീവണ്ടികള്‍ വൈകിയോടുന്നു, സര്‍വീസുകള്‍ റദ്ദാക്കി


പ്രതീകാത്മകചിത്രം

കോട്ടയം: കനത്തമഴയും വെള്ളക്കെട്ടും കാരണം എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്‍ സ്റ്റേഷനുകളിലുണ്ടായ സിഗ്‌നല്‍ തകരാര്‍ കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തെയും ബാധിച്ചു. ഇത് പല തീവണ്ടികളും വൈകി ഓടാന്‍ കാരണമായേക്കുമെന്ന് റെയില്‍വേ അറിയിച്ചു.

കൊല്ലം- കോട്ടയം-എറണാകുളം മെമു എക്‌സ്പ്രസ്സ് (06768) ചൊവാഴ്ച തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. നിസാമുദ്ദിന്‍-എറണാകുളം മംഗള എക്‌സ്പ്രസ്സ് (12618) ചൊവ്വാഴ്ച എറണാകുളം ജങ്ഷന്‍ സ്റ്റേഷനുപകരം എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു.

12081 കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി ആലപ്പുഴ വഴി സര്‍വീസ് നടത്തും. ആലപ്പുഴ വഴി തിരിച്ചുവിട്ടിരിക്കുന്ന 12081 കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബദ് -തിരുവനന്തപുരം ശബരി ട്രെയിനുകള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും.

എറണാകുളം- കോട്ടയം- കൊല്ലം മെമു എക്‌സ്പ്രസ് (06769) ബുധനാഴ്ച തൃപ്പൂണിത്തുറയില്‍നിന്നാവും സര്‍വീസ് ആരംഭിക്കുക. എറണാകുളം ജങ്ഷനും തൃപ്പൂണിത്തുറയ്ക്കും ഇടയില്‍ ഈ ട്രെയിന്‍ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്.

കൊല്ലം - എറണാകുളം മെമു എക്‌സ്പ്രസ് (06778) മുളന്തുരുത്തി സ്റ്റേഷനിലും സര്‍വീസ് അവസാനിപ്പിക്കും.

ബുധനാഴ്ച റദ്ദ് ചെയ്തതും വൈകിയോടുന്നതുമായ തീവണ്ടികള്‍

  • ബുധനാഴ്ച രാവിലെ കായംകുളത്തുനിന്നും 8.50-ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്സ് (06450) റദ്ദ് ചെയ്തു.
  • ഏറനാട് എക്‌സ്പ്രസ്, റപ്തിസാഗര്‍, ബിലാസ്പുര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ വൈകും.
  • ബുധനാഴ്ച രാവിലെ 6.35-ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടേണ്ട ഗോരഖ്പൂര്‍ റപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് (12512) ഉച്ചയ്ക്ക് 12.45ന് (6 മണിക്കൂര്‍ 10 മിനിറ്റ് വൈകി) കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും.
  • ബുധനാഴ്ച രാവിലെ 08.30ന് പുറപ്പെടേണ്ട എറണാകുളം- ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് 11.15-ന് (22816) രണ്ടു മണിക്കൂര്‍ 45മിനിറ്റ് വൈകി എറണാകുളത്ത് നിന്നും പുറപ്പെടും.

Content Highlights: rain and water logging affects train service


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented