അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


വടക്കന്‍ ആന്തമാന്‍ കടലിനു മുകളില്‍ ന്യുനമര്‍ദം രൂപപ്പെട്ടു

പ്രതീകാത്മകചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വ്യാഴാഴ്ച യെല്ലോ അലേര്‍ട്ട്.

വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഞായറാഴ്ച പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരള തീരത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരേയും മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് നിര്‍ദേശമുണ്ട്.

വടക്കന്‍ ആന്തമാന്‍ കടലിനു മുകളില്‍ ന്യുനമര്‍ദം രൂപപ്പെട്ടു. പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ശനിയാഴ്ചയോടെ മധ്യ- കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യുനമര്‍ദമായും ഞായറാഴ്ച അതിതീവ്രന്യുനമര്‍ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടര്‍ന്ന് വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് തിങ്കളാഴ്ചയോടെ മധ്യ- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക്, വടക്ക്- കിഴക്ക് ദിശയില്‍ നീങ്ങി ഒക്ടോബര്‍ 25 ഓടെ പശ്ചിമബംഗാള്‍ - ബംഗ്ലാദേശ് തീരത്തിനടുത്തെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നെന്നും പ്രവചനമുണ്ട്.

Content Highlights: rain alert yellow alert


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented