പ്രതീകാത്മകചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: റെയില്‍വേ ടൈംടേബിളിലെ സമയം പാലിക്കാന്‍ തീവണ്ടികള്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കാന്‍ നടപടിയാവുന്നു. ജൂണ്‍ ഒന്നിനുചേരുന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നതലയോഗത്തില്‍ സമയ പുനഃക്രമീകരണത്തില്‍ തീരുമാനമുണ്ടാകും.
റെയില്‍വേ സ്റ്റേഷനുകളില്‍ പാസഞ്ചര്‍ അമിനിറ്റി കമ്മിറ്റി (പി.എ.സി.) നടത്തിയ പരിശോധനയില്‍ യാത്രക്കാര്‍ ഉന്നയിച്ച പ്രധാന പരാതികളിലൊന്ന് സമയനഷ്ടത്തെപ്പറ്റിയായിരുന്നു.
കേരളത്തില്‍ പാതയിരട്ടിപ്പും പാളങ്ങളുടെ ബലപ്പെടുത്തലും പൂര്‍ത്തിയാകുന്നതോടെ ടൈംടേബിളിലെ സമയത്തിനുമുമ്പേ തീവണ്ടി സ്റ്റേഷനുകളിലെത്തും. ഈ സാഹചര്യത്തിലാണ് സമയ പുനഃക്രമീകരണം പരിഗണിച്ചത്. ടൈംടേബിളിലെ സമയം പാലിക്കാനായി നേരത്തേ എത്തിയാലും അടുത്ത സ്റ്റേഷനുകളില്‍ വണ്ടികള്‍ പിടിച്ചിടുന്നത് ഒഴിവാക്കാനാണിത്. നാഗര്‍കോവിലില്‍നിന്ന് മംഗളൂരുവരെയുള്ള പരശുറാം എക്‌സ്പ്രസ് ഒന്നേകാല്‍ മണിക്കൂറോളമാണ് ഇപ്പോള്‍ നിര്‍ത്തിയിടാറുള്ളത്.
എക്‌സ്പ്രസുകളുടെ യാത്രയ്ക്കായി പാസഞ്ചറുകള്‍ പിടിച്ചിടുന്നതിനെപ്പറ്റിയായിരുന്നു യാത്രക്കാരുടെ മറ്റൊരു പരാതി. ഇതിന് പൂര്‍ണപരിഹാരമുണ്ടാകില്ലെങ്കിലും ബുദ്ധിമുട്ട് കുറയ്ക്കാനുള്ള മാര്‍ഗം യോഗം ചര്‍ച്ചചെയ്യും. പരാതികള്‍ തീര്‍ക്കാനുള്ള ശുപാര്‍ശകള്‍ യോഗം ചര്‍ച്ചചെയ്യുമെന്ന് പി.എ.സി. ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് പറഞ്ഞു.
25 അംഗ പാസഞ്ചര്‍ അമിനിറ്റി കമ്മിറ്റി നാലു സംഘങ്ങളായാണ് രാജ്യത്തെ 350 റെയില്‍വേ സ്റ്റേഷനുകള്‍ പരിശോധിച്ചത്. തീവണ്ടികളിലെ ശുചിത്വം, ജലലഭ്യത തുടങ്ങിയവ ഉറപ്പാക്കാന്‍ ഓരോ ജങ്ഷനുകളിലും സൂപ്പര്‍വൈസറുടെ പരിശോധനയുണ്ടാകുമെന്നും കമ്മിറ്റി അറിയിച്ചു.
Content Highlights: train timings Railways


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..