ആര്‍.എം.എസ്. സംവിധാനം നിര്‍ത്തലാക്കുന്നു; തീവണ്ടികളില്‍ തപാല്‍ബോഗികള്‍ ഒഴിവാക്കി


തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസിലെ തപാലുകള്‍ക്കുള്ള ബോഗികള്‍ ഒഴിവാക്കി. നാലുതീവണ്ടികളിലെ തപാലിനുള്ള ബോഗികള്‍കൂടി ഒഴിവാക്കുന്നതോടെ ആര്‍.എം.എസ്. സംവിധാനം പൂര്‍ണമായി നിലക്കും.

പ്രതീകാത്മക ചിത്രം | Mathrubhumi archives

കോഴിക്കോട്: ബ്രിട്ടീഷുകാരുടെ കാലംമുതല്‍ തുടരുന്ന റെയില്‍വേ മെയില്‍ സര്‍വീസ് (ആര്‍.എം.എസ്.)കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസിലെ തപാലുകള്‍ക്കുള്ള ബോഗികള്‍ ഒഴിവാക്കി. മലബാര്‍, കുര്‍ള എക്‌സ്പ്രസുകള്‍, ചെന്നൈമെയില്‍, വെസ്റ്റ്‌കോസ്റ്റ് തുടങ്ങി നാലുതീവണ്ടികളിലെ തപാലിനുള്ള ബോഗികള്‍കൂടി ഒഴിവാക്കുന്നതോടെ ആര്‍.എം.എസ്. സംവിധാനം പൂര്‍ണമായി നിലക്കും. റെയില്‍വേയ്ക്കുപകരം റോഡുമാര്‍ഗം തപാലുകള്‍ അയക്കാനാണ് തീരുമാനം. അതാണ് ലാഭകരമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

മംഗലാപുരം എക്‌സ്പ്രസില്‍ ബോഗി ഒഴിവാക്കിയതോടെ തിരുവനന്തപുരത്തേക്ക് തപാല്‍ കയറ്റിയയക്കാന്‍ മലബാര്‍ എക്‌സ്പ്രസിനെമാത്രം ആശ്രയിക്കേണ്ടിവരികയാണ്. അതുകൊണ്ട് കോഴിക്കോട് ഉള്‍പ്പെടെയുള്ള ആര്‍.എം.എസ്.ഓഫീസുകളില്‍ തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുകയാണ്. ദിവസവും വരുന്ന തപാലുകള്‍ ഒരു തീവണ്ടിയിലെ മെയില്‍ ബോഗിയില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികമായതിനാല്‍ ഒന്നും രണ്ടും ദിവസം വൈകിയാണ് മാഗസിനുകളുള്‍പ്പെടെയുള്ളവ അയക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

കോഴിക്കോടിനു പുറമേ, വയനാട്, മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി, അരീക്കോട്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍നിന്നുള്ള തപാലുളെല്ലാം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ആര്‍.എം.എസ്. ഓഫീസിലെത്തിയാണ് പോവുന്നത്. അടിയന്തരപ്രാധാന്യമുള്ള ഇരുപതിനായിരത്തോളം ഫസ്റ്റ്ക്ലാസ് തപാലുകളും മാഗസിനുകളുള്‍പ്പെടെയുള്ള അറുപതിനായിരത്തോളം സെക്കന്‍ഡ് ക്ലാസ് തപാലുകളുമാണ് കോഴിക്കോട് ആര്‍.എം.എസ്. ഓഫീസില്‍ ഓരോ ദിവസവുമെത്തുന്നത്. ഇതിനു പുറമേ പാഴ്‌സലുകളുമുണ്ടാവും.

പരീക്ഷാകാലത്ത് ചോദ്യപ്പേപ്പറുകള്‍ ഉള്‍പ്പെടെ ആര്‍.എം.എസ് വഴിയാണ് വരുന്നത്. ആര്‍.എം.എസ് സംവിധാനം ഉള്ളതുകൊണ്ട് കോഴിക്കോട് പോസ്റ്റുചെയ്യുന്ന തപാലുകള്‍ തൊട്ടടുത്ത ദിവസം തിരുവനന്തപുരത്ത് എത്താറുണ്ടായിരുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തിലേക്ക് മാറുന്നതോടെ കാലതാമസമുണ്ടാവുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ആര്‍.എം.എസ്. സംവിധാനത്തില്‍ പലജോലികളും നേരത്തെ പുറംകരാര്‍ നല്‍കി സ്വകാര്യവത്കരണത്തിനുള്ള സൂചനകള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ അത് പൂര്‍ണമായി നടപ്പാക്കാന്‍പോവുകയാണ്. ഇതോടൊപ്പംതന്നെ കോഴിക്കോട്ടെ ആര്‍.എം.എസ്. ഓഫീസ് ഒഴിഞ്ഞുകൊടുക്കാന്‍ റെയില്‍വേ ആവശ്യപ്പെട്ടിട്ടുമുണ്ട്.


Content Highlights: RMS Indian Railway

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented