സര്‍വം ഹിന്ദിമയം; റെയില്‍വേഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ ഇനി 'സഹയോഗ്'


സ്വന്തം ലേഖിക

ഇൻഫർമേഷൻ സെന്ററിന്റെ പുതിയ ബോർഡ്

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ ഇനി 'സഹയോഗ്.' ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പേരുമാറ്റിയാണ് സഹയോഗ് എന്നാക്കിയത്. ഇതോടെ പഴയ ബോര്‍ഡുകള്‍ നീക്കി സഹയോഗ് എന്ന പുതിയ ബോര്‍ഡുകളും വെച്ചു. എന്നാല്‍, പേരുമാറ്റം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.

മുമ്പ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൂചനാ കേന്ദ്ര്, വിവരങ്ങള്‍ നല്‍കുന്ന സ്ഥലം എന്നിങ്ങനെ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എഴുതിയിരുന്നത് എല്ലാ ഭാഷക്കാര്‍ക്കും സൗകര്യപ്രദമായിരുന്നു. എന്നാലിപ്പോള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും സഹയോഗ് എന്നുമാത്രമാണ് എഴുതുന്നത്. ഇത് ഇന്‍ഫര്‍മേഷന്‍ സെന്ററാണെന്ന് യാത്രക്കാരില്‍ പലര്‍ക്കും പിടികിട്ടുന്നുമില്ല. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തപ്പിനടക്കേണ്ട സ്ഥിതിയാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കലിന്റെ ഭാഗമാണ് ഈ നീക്കമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.



തീവണ്ടി വരുന്ന കാര്യം ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനുകളിലെ മിക്ക അനൗണ്‍സ്മെന്റുകളും ഇംഗ്‌ളീഷിലും ഹിന്ദിയിലും അതത് പ്രാദേശികഭാഷകളിലുമുണ്ട്. ഇതിനിടെയാണ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കാര്യത്തില്‍ സഹയോഗ് എന്ന ഒറ്റവാക്ക് മതിയെന്ന നിര്‍ദേശം. വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെയും ഹിന്ദി അറിയാത്തവരെയും ബുദ്ധിമുട്ടിക്കുന്നതാണിത്.

റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍നിന്ന് വിവരങ്ങള്‍ മാത്രമല്ല യാത്രക്കാര്‍ക്ക് വീല്‍ച്ചെയര്‍ അടക്കമുള്ള സഹായങ്ങളും നല്‍കാറുണ്ട്. യാത്രയിലെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും പറയാനും യാത്രക്കാര്‍ ഈ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണ് സേവനം എന്നര്‍ഥംവരുന്ന സഹയോഗ് എന്ന് പേരുമാറ്റുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. ഈ വാദം ഉയര്‍ത്തിയാലും സേവനകേന്ദ്രമെന്നോ സഹായകേന്ദ്രമെന്നോ മലയാളീകരിക്കാമായിരുന്നെന്നാണ് മറുവാദം.

റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പേര് സഹയോഗ് എന്നാക്കിമാറ്റാന്‍ റെയില്‍വേ ബോര്‍ഡ് എല്ലാ മേഖലാകേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. പാലക്കാട് ഡിവിഷനില്‍ ഒക്ടോബര്‍ 27-നകം പേരുമാറ്റാന്‍ നിര്‍ദേശം വന്നതിനാല്‍ എല്ലായിടത്തും മാറ്റിക്കഴിഞ്ഞു

Content Highlights: railway station information center


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented