കണ്ണൂര്‍: തീവണ്ടിയില്‍ നിന്ന് മാതൃഭൂമി ജീവനക്കാരനെ ആക്രമിച്ച് കൊള്ളയടിച്ച സംഭവത്തില്‍ കണ്ണൂര്‍ റെയില്‍വേ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി റെയില്‍വേ പോലീസ് പേഴ്‌സ് കണ്ടെത്തിയ ഓട്ടോ ഡ്രൈവര്‍ വിനോദിന്റെ മൊഴിയെടുത്തു.
ആക്രമണശേഷം പ്രതികള്‍ ധര്‍മ്മടത്തു നിന്ന് കൊടുവള്ളിയിലേക്കാണ് വിനോദിന്റെ ഓട്ടോയില്‍ കയറിയത്. തുടര്‍ന്ന് ഓട്ടോയില്‍ ഉപേക്ഷിച്ച പേഴ്‌സില്‍ പരിശോധിച്ചപ്പോഴാണ് മാതൃഭൂമി ജീവനക്കാരന്‍ കെ.എം രാധാകൃഷ്ണന്റെ പേഴ്‌സാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിനോദ് മാതൃഭൂമി ഓഫീസിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.
മാഹിയിലേക്ക് മദ്യപിക്കാനായി പോകുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, അക്രമിസംഘം ഉപേക്ഷിച്ച രാധാകൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചക്കാണ് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ ജീവക്കാരനായ കെ.എം. രാധാകൃഷ്ണനെ കൊയിലാണ്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ കോഴിക്കോട് കണ്ണൂര്‍ പാസഞ്ചറില്‍ വെച്ച് രണ്ടംഗ സംഘം ആക്രമിച്ച് കൊള്ളയടിച്ചത്.
Content Highlights: Railway Police begin investigation on mathrubhumi employee attacked and robbery in train
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..