പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് പ്രത്യേക തീവണ്ടികള്‍കൂടി താത്കാലികമായി റദ്ദാക്കിയതായി റെയില്‍വെ.
കൊച്ചുവേളി - മൈസൂരു (06316) പ്രതിദിന തീവണ്ടി മെയ് 15 മുതല്‍ മെയ് 31 വരെ റദ്ദാക്കി. മൈസൂരു - കൊച്ചുവേളി (06315) പ്രതിദിന തീവണ്ടി മെയ് 16 മുതല്‍ ജൂണ്‍ ഒന്നുവരെ റദ്ദാക്കി.
തിരുവനന്തപുരം സെന്‍ട്രല്‍ - മധുര ജംഗ്ഷന് അമൃത (06343) മെയ് 15 മുതല്‍ മെയ് 31 വരെയാണ് റദ്ദാക്കിയിട്ടുള്ളത്. മധുര ജംഗ്ഷന് - തിരുവനന്തപുരം സെന്‍ട്രല്‍ അമൃത (06344) മെയ് 16 മുതല്‍ ജൂണ്‍ ഒന്ന് വരെയും റദ്ദാക്കിയിട്ടുണ്ട്.
കൊച്ചുവേളി - നിലമ്പൂര്‍ രാജ്യറാണി (06349) പ്രതിദിന സ്പെഷ്യല്‍ മെയ് 15 മുതല്‍ മെയ് 31 വരെയും, നിലമ്പൂര്‍ - കൊച്ചുവേളി രാജ്യറാണി (06350) മെയ് 16 മുതല്‍ ജൂണ്‍ ഒന്നുവരെയും റദ്ദാക്കി.
Content Highlights: Railway cancels three special trains
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..