പലതവണ കത്തയച്ചിട്ടും കെ-റെയില്‍ മറുപടി നല്‍കിയില്ല-ഹൈക്കോടതിയില്‍ റെയില്‍വേ ബോര്‍ഡ്


ബിനില്‍ / മാതൃഭൂമി ന്യൂസ്‌

Photo: Mathrubhumi news screengrab

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അലൈന്‍മെന്റ് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയില്‍വേ ഭൂമി തുടങ്ങിയ വിശദാംശങ്ങളാണ് കൈമാറാത്തത്. വിശദീകരണം തേടി പലതവണ കെ റെയിലിന് കത്തുകളയച്ചുവെങ്കിലും മറുപടിയില്ല എന്നും റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

സില്‍വര്‍ ലൈനില്‍ നിന്ന് സര്‍ക്കാരും കെ-റെയില്‍ കോര്‍പറേഷനും പിന്നോട്ടുപോകുന്നു എന്നതിന്റെ സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. അത് ബലപ്പെടുത്തുന്ന വിവരങ്ങളാണ് റെയില്‍വേ ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആറിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിരുന്നില്ല. പദ്ധതിയില്‍ ചില സംശയങ്ങളുണ്ട് എന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. അതില്‍ മാറ്റമുണ്ടോ എന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ആ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച മറുപടി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് നിരവധി കത്തുകള്‍ ഇതിനോടകം കെ റെയില്‍ കോര്‍പറേഷന് റെയില്‍വേ നല്‍കിക്കഴിഞ്ഞു. പക്ഷെ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് മറുപടിയില്‍ വ്യക്തമായി പറയുന്നത് അലൈന്‍മെന്റ്, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എത്ര സ്വകാര്യഭൂമി പദ്ധതിയ്ക്ക് ആവശ്യമായി വരും, എത്ര റെയില്‍വേ ഭൂമി ഏറ്റെടുക്കേണ്ടി വരും എന്നീ വിവരങ്ങള്‍ തേടിയാണ് കെ റെയില്‍ കോര്‍പറേഷന് പലതവണ കത്തയതച്ചത്.

ഡിപിആര്‍ സംബന്ധിച്ച് നേരത്തെ ചില വിമര്‍ശനങ്ങള്‍ റെയില്‍വേ മന്ത്രാലയം ഉന്നയിച്ചപ്പോള്‍ അതിനെല്ലാം കൃത്യമായി മറുപടി നല്‍കുമെന്നായിരുന്നു കെ-റെയില്‍ കോര്‍പറേഷനടക്കം വിശദീകരിച്ചിരുന്നത്. എന്നാല്‍ ഇതുവരെ അത്തരത്തിലൊരു വിശദീകരണവും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞമാസം മുപ്പതാം തീയതിയാണ് കേന്ദ്ര റെയില്‍വേ ബോര്‍ഡ് കത്തയച്ചത്. അതിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ രേഖാമൂലം മറുപടി നല്‍കി.


Content Highlights: K-Rail, Railway Board, Kerala High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented