'ഇത് ഔദ്യോഗിക ആപ്പ്' -  യാത്രക്കാര്‍ പിന്തുടരേണ്ടത് എന്‍.ടി.ഇ.എസ് ആപ്പെന്ന് റെയില്‍വേ


ക്രിസ് (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) നിയന്ത്രിക്കുന്ന ആപ്പാണ് എന്‍.ടി.ഇ.എസ്. ഇതിലൂടെയാണ് റെയില്‍വേയുടെ ഔദ്യോഗിക വിവരങ്ങള്‍ കിട്ടുക

പ്രതീകാത്മകചിത്രം | Photo: Mathrubhumi

കണ്ണൂര്‍: സ്വകാര്യ ആപ്പിലെ സമയം നോക്കി തീവണ്ടി കിട്ടാത്തവരോട് റെയില്‍വേക്ക് ഒന്നേ പറയാനുള്ളൂ. വണ്ടിസമയം തെറ്റില്ലാതെ അറിയാന്‍ എന്‍.ടി.ഇ.എസ്. (നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം) പിന്തുടരൂ. റെയില്‍വേയുടെ ഔദ്യോഗിക ആപ്പാണിത്.

നവംബര്‍ ഒന്നുമുതല്‍ കൊങ്കണ്‍ സമയമാറ്റം അറിയാതെ ചില സ്വകാര്യ ആപ്പുകള്‍ യാത്രക്കാരെ പറ്റിച്ചപ്പോഴാണ് റെയില്‍വേ കുറിപ്പുമായി എത്തിയത്. സ്വകാര്യ ആപ്പിലെ ലൈവ് സമയം നോക്കി മംഗളൂരുവില്‍ എത്തിയ പലര്‍ക്കും വണ്ടി കിട്ടിയില്ല. സമയമാറ്റം ആപ്പ് അപ്ഡേറ്റ് ചെയ്തില്ല. വണ്ടി പുതിയ സമയത്ത് ഓടി. യാത്രക്കാര്‍ പരാതി അറിയിച്ചപ്പോഴാണ് പാലക്കാട് റെയില്‍വേ ഡിവിഷന്‍ കുറിപ്പ് നല്‍കിയത്. എന്‍.ടി.ഇ.എസ്. മാത്രമാണ് റെയില്‍വേ ആപ്പ് എന്ന്.



ക്രിസ് (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) നിയന്ത്രിക്കുന്ന ആപ്പാണ് എന്‍.ടി.ഇ.എസ്. ഇതിലൂടെയാണ് റെയില്‍വേയുടെ ഔദ്യോഗിക വിവരങ്ങള്‍ കിട്ടുക.

സമയം കൃത്യമായി അറിയാന്‍ തീവണ്ടി എന്‍ജിനു മുകളില്‍ ആര്‍.ടി.ഐ.എസ്. (റിയല്‍ടൈം ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സംവിധാനമുണ്ട്. എന്നാല്‍ സ്വകാര്യ ആപ്പുകള്‍ ജി.പി.എസ്. വഴി ഇവ ഷെയര്‍ ചെയ്യുന്നു.

തീവണ്ടിസമയം മാറുമ്പോള്‍, ഗതാഗതം തടസ്സപ്പെടുമ്പോള്‍ സ്വകാര്യ ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ മറക്കും. പ്രാദേശികമായി വണ്ടികളുടെ സമയമാറ്റം വന്നാല്‍ ആപ്പുകള്‍ അറിയില്ല. പഴയ സമയം കാണിക്കും. ഇതാണ് യാത്രക്കാരെ വെട്ടിലാക്കുന്നത്.

സ്വകാര്യ ആപ്പുകളെ നിയന്ത്രിക്കുന്നത് നോയ്ഡ, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഏജന്‍സികളാണ്. തെറ്റായ വിവരം നല്‍കുന്ന ആപ്പുകളെ നിയന്ത്രിക്കാനായിട്ടില്ല. ആരും പരാതിപ്പെടാത്തതാണ് കാരണം. പരാതിയുണ്ടെങ്കില്‍ കേസെടുക്കുമെന്ന് പോലീസ് പറയുന്നു.

വേഗം കൂട്ടണം

ഒറ്റ ക്ലിക്കില്‍ വിവരം കിട്ടുക എന്നതാണ് തീവണ്ടിയാത്രക്കാര്‍ക്ക് വേണ്ടത്. അതിനായി സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കുന്നു. റെയില്‍വേ ആപ്പില്‍ കൂടുതല്‍പേര്‍ തിരയുമ്പോള്‍ ഹാങ് ആകുന്നുവെന്നാണ് പരാതി.

സെര്‍വര്‍ ബാക്കപ്പ് സ്വകാര്യ ആപ്പുകള്‍ക്ക് കൂടുതലാണ്. തിരച്ചില്‍ വിവരം വേഗത്തില്‍ കിട്ടും. അപ്ഡേഷന്‍ വേഗം കിട്ടുമെങ്കിലും തെറ്റ് തിരുത്തല്‍ കുറവാണ് എന്നതാണ് ന്യൂനത. സ്ഥിരം യാത്രക്കാര്‍ ആപ്പ് ഉപയോഗിക്കുന്നത് കുറവാണ്. വണ്ടിസമയം അറിയിക്കാന്‍ കേരളത്തില്‍ വാട്ട്സാപ്പ് ഗ്രൂപ്പുകളുമുണ്ട്.

Content Highlights: railway official app, ntes app, accurate information to passengers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented