വടകര: മുസ്ലീം യൂത്ത് ലീഗിന്റെ യുവജന യാത്രയോടനുബന്ധിച്ച് പറത്തിയ പാരച്ചൂട്ട് റെയില്‍വേ ലൈനില്‍ വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.  വടകരയിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് മംഗലാപുരത്തേക്കുള്ള തീവണ്ടി ഗതാഗതം ഒന്നരമണിക്കൂര്‍ നിശ്ചലമായി.

മംഗള-ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് വടകരയില്‍ പിടിച്ചിട്ടു. ഇതിന് പിന്നിലായുള്ള തീവണ്ടികളും പല സ്ഥലത്തായി പിടിച്ചിട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. ഒന്നരമണിക്കൂറിന് ശേഷം പാരച്ചൂട്ട് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. 

Content Highlights: Muslim Youth League, Railway line, Train Service Stoped