രൈക്വഋഷി പുരസ്‌കാരം ചെറുവയല്‍ രാമന് സമ്മാനിച്ചു


സി. എം.കൃഷ്ണനുണ്ണിയെ അനുസ്മരിച്ചു.

ഇന്ത്യൻ റെയ്കി അസോസിയേഷൻെറ 12-ാമത് രൈക്വ ഋഷി പുരസ്കാരം പരമ്പരാഗത നെൽ കർഷകൻ ചെറുവയൽ രാമന് ശ്രീപുരം താന്ത്രികഗവേഷണ കേന്ദ്രം ചെയർമാൻ എൽ.ഗിരീഷ് കുമാർ സമ്മാനിക്കുന്നു. ഡോ.ജി.സുദേവ് കൃഷ്ണ ശർമ്മൻ, കെ.സതീഷ് കുമാർ, എം.ബാലകൃഷ്ണൻ എന്നിവർ സമീപം

കോഴിക്കോട്: ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ 12-ാമത് 'രൈക്വഋഷി' പുരസ്‌കാരം പരമ്പരാഗത നെല്‍ വിത്ത് സംരക്ഷകനും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കര്‍ഷകനുമായ മാനന്തവാടി സ്വദേശി ചെറുവയല്‍ രാമന് സമ്മാനിച്ചു.

കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ നടന്ന ചടങ്ങില്‍ ഇരിഞ്ഞാലക്കുട ശ്രീപുരം താന്ത്രികഗവേഷണ കേന്ദ്രം ചെയര്‍മാനും ഇന്ത്യന്‍ റെയ്കി അസോസിയേഷന്‍ മുഖ്യരക്ഷാധികാരിയുമായ എല്‍. ഗിരീഷ് കുമാറാണ് പുരസ്‌കാരം സമ്മാനിച്ചത്. പ്രശസ്തി പത്രസമര്‍പ്പണവും പൊന്നാട അണിയിക്കലും അദ്ദേഹം തന്നെ നിര്‍വ്വഹിച്ചു.സംസ്‌കൃത-താളിയോലാ ഗവേഷകനും ഭക്തകവി പൂന്താനത്തിന്റെ അപൂര്‍വ മണിപ്രവാള കവിതയുടെ താളിയോലകളില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത നിലമ്പൂര്‍ പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ഡോ.ജി സുദേവ് കൃഷ്ണ ശര്‍മ്മനെ ചടങ്ങില്‍ ആദരിച്ചു.

23-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ സ്ഥാപകനും റെയ്കി ആചാര്യനും ബി.ജെ.പി. ദേശീയ സമിതി അംഗവുമായിരുന്ന സി.എം.കൃഷ്ണനുണ്ണിയുടെ എട്ടാം അനുസ്മരണ പ്രഭാഷണം ജന്മഭൂമി ന്യൂസ് എഡിറ്ററും പ്രാസംഗികനുമായ എം.ബാലകൃഷ്ണന്‍ നടത്തി. അടുത്ത തിരഞ്ഞെടുപ്പില്‍ നേടുന്ന വോട്ടിനെ കുറിച്ച് ചിന്തിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ അടുത്ത തലമുറയെ കുറിച്ച് ചിന്തിച്ച നേതാവായിരുന്നു കൃഷ്ണനുണ്ണിയെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹം ഇടപ്പെട്ട എല്ലാ കര്‍മ്മമണ്ഡലങ്ങളിലും ഈ വേറിട്ട, ആദര്‍ശത്തിലൂന്നിയ നിലപാട് വ്യക്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ശ്രീപുരം താന്ത്രികഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എല്‍.ഗിരീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചെറുവയല്‍ രാമനും ഡോ.ജി. സുദേവ് കൃഷ്ണ ശര്‍മ്മനും മറുപടി പ്രസംഗം നടത്തി.

അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് കുമാര്‍ മൂരിയത്ത്, രാമചന്ദ്രന്‍ വരപ്രത്ത്, ചെമ്പയില്‍ വിദ്യാധരന്‍, മഠത്തില്‍ വിജയന്‍, ആഷിക്ക് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights: raikarishi award, presented to cheruvayal raman, kerala news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented