
Photo: Pixabay
തിരുവനന്തപുരം: മാസ്കുകള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിവിധ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഡ്രഗ്സ് കണ്ട്രോള് വിഭാഗം. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മാസ്കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും അമിതവില ഈടാക്കുന്നതായി കണ്ടെത്തിയത്. മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ വിലവര്‍ധന സംബന്ധിച്ച പരാതി ലഭിച്ചാല്‍ നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പരിശോധനകള്‍ നടത്തിയത്.
മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്നും കുറഞ്ഞ വിലയില്‍ വില്‍പ്പന നടത്തുന്ന മാസുകള്ക്ക് 40 രൂപ വരെയാണ് ഈടാക്കാമെന്നാണ് ലേബല്‍ ചെയ്തിരിക്കുന്നത്. നിര്‍മാതാവ് ഒരു മാസ്കിന് നാല്പത് രൂപ എന്ന് ലേബല്‍ ചെയ്താല്‍ അത് കച്ചവടക്കാരന് നിയമപരമായി വില ഈടാക്കാനുള്ള അധികാരം നല്‍കുകയാണ്. എന്നാല്‍ ഹോള്‍സെയില്‍ സ്ഥാപനത്തിലെ വില പരിശോധിച്ചപ്പോള്‍ അഞ്ച്, ആറ് രൂപയ്ക്കാണ് മാസ്ക്കുകള്‍ നല്‍കുന്നത്. നിര്‍മാതാവിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണിതെന്നും ഇവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ കണ്‍ട്രോളറോട് ശുപാര്‍ശ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഔഷധ വ്യാപാര രംഗത്ത് ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തെ എല്ലാ ഔഷധ വ്യാപര സ്ഥാപനങ്ങളും നീതിയുക്തമായ രീതിയില്‍ വിപണനം നടത്തുന്നതിന് കര്‍ശനമായ നിര്‍ദ്ദേശമാണ് ആരോഗ്യമന്ത്രി നല്‍കിയിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Content Highlights: Raid in shops whose charging high price for masks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..