ക്വാറികളിലെ റെയ്ഡില്‍ കണ്ടെത്തിയത് 250 കോടിയുടെ വെട്ടിപ്പ്; പരിശോധനക്കിടെ തെളിവുനശിപ്പിക്കാന്‍ ശ്രമം


ബിജു പങ്കജ് / മാതൃഭൂമി ന്യൂസ്‌

Photo: screengrab mathrubhumi news

കൊച്ചി: എറണാകുളം കോട്ടയം ജില്ലകളിലെ നാല് ക്വാറികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 250 കോടിയുടെ നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും കണ്ടെത്തി. റെയ്ഡിനിടെ കള്ളപ്പണ കണക്കുകള്‍ സൂക്ഷിച്ച പെന്‍ഡ്രൈവുകള്‍ ടോയ്‌ലെറ്റിലും കാട്ടിലുമെറിഞ്ഞ് നശിപ്പിക്കാനും ശ്രമം നടന്നു. മുന്‍ മന്ത്രി ടി.യു കുരുവിളയ്ക്കും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, ഐ.എന്‍.ടി.യു.സി നേതാവ്‌ പി.ടി പോള്‍ എന്നിവര്‍ക്കും ക്വാറി ഉടമകളുമായി വന്‍ സാമ്പത്തിക ഇടപാടുണ്ടെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി.

നാല് ക്വാറികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയാണ്. 250 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പും കള്ളപ്പണ-ബിനാമി ഇടപാടുകളും വലിയ നിക്ഷേപങ്ങളുമാണ് റെയ്ഡില്‍ കണ്ടെത്തിയിരിക്കുന്നത്. തിരുവാണിയൂരിലെ മറിയം ഗ്രാനൈറ്റ്‌സ്, മൂവാറ്റുപുഴയിലെ ലക്ഷ്വറി ഗ്രാനൈറ്റ്‌സ്, നെടുങ്കുന്നത്തെ റോയല്‍ ഗ്രാനൈറ്റ്‌സ്, കോതമംഗലത്തെ റോയി തണ്ണിക്കോട് എന്നീ സ്ഥാപനങ്ങളിലും ഉടമകളുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്.

റെയ്ഡിനിടെ കണക്കുകള്‍ സൂക്ഷിച്ച പെന്‍ഡ്രൈവുകള്‍ ക്വാറി ജീവനക്കാര്‍ നശിപ്പിക്കാനും ശ്രമിച്ചു. ഇലഞ്ഞിയിലുള്ള ലക്ഷ്വറി ഗ്രാനൈറ്റിന്റെ ക്വാറിയില്‍ നിന്നാണ് അവരുടെ കണക്കുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് കാട്ടിലേക്ക് എറിഞ്ഞുകളയാന്‍ ശ്രമിച്ചത്. ഇത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രയാസപ്പെട്ട് കണ്ടെടുത്തു. റോയല്‍ ഗ്രാനൈറ്റ്‌സിലും സമാനമായ സംഭവമുണ്ടായി. ഇവരുടെ കണക്കുകള്‍ ടോയ്‌ലെറ്റിലേക്ക് എറിഞ്ഞുകളയാനാണ് ശ്രമം നടന്നത്. ഇവിടെ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ടോറസ് ലോറിയില്‍ പ്രത്യക അറയുണ്ടാക്കിയാണ് ഇവര്‍ കണക്കില്‍പ്പെടാത്ത പണവും മറ്റും സൂക്ഷിച്ചിരുന്നത്. ഏതാണ്ട് രണ്ടുകോടിയോളം രൂപയാണ് ഉദ്യോഗസ്ഥര്‍ പണമായി കണ്ടെത്തിയത്.

ഈ ക്വാറികളുടെ രാഷ്ട്രീയ ബന്ധവും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അംഗമാലിയിലെ കോണ്‍ഗ്രസ് നേതാവായ പി.ടി. പോള്‍, മൂവാറ്റുപഴയിലെ മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള എന്നിവരും ക്വാറി ഉടമകളുമായുള്ള വന്‍ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ക്വാറി ഉടമകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

Content Highlights: raid in four quarries revealed tax evasion and money laundering

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented