പെരിയ: പെരിയയില്‍ ഇരട്ടക്കൊലപാതകത്തിന് ഇരയായ കൃപേഷിന്റേയും ശരത്ത് ലാലിന്റേയും കുടുംബങ്ങള്‍ക്ക് നീതി കിട്ടണമെന്ന് രാഹുല്‍ഗാന്ധി.
ശരത്ത്‌ലാലിനും കൃപേഷിനും നീതികിട്ടണമെന്നും കൊലയാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ത്‌ലാലിന്റേയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.
അതേ സമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണെങ്കില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതായും കൃപേഷിന്റെ പിതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content Highlights: Rahulgandhi Visists Periya Double Murder Case Victims House