സുധാകരന്റേയും സതീശന്റേയും നിലവാരത്തില്‍ രാഹുല്‍ സംസാരിക്കരുത്, ഉത്തരവാദിത്തം വേണമെന്ന് എം.എ.ബേബി


എം.എ.ബേബി, രാഹുൽ ഗാന്ധി |ഫോട്ടോ:മാതൃഭൂമി,PTI

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആയ രാഹുല്‍ ഗാന്ധി കുറച്ചുകൂടെ ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. സുധാകരന്റേയും സതീശന്റേയും നിലവാരത്തില്‍ രാഹുല്‍ സംസാരിക്കരുതെന്നും ബേബി പറഞ്ഞു. സിപിഎമ്മും ബിജെപിയും കൈക്കോര്‍ക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ ചോദ്യം ചെയ്തുകൊണ്ടാണ് ബേബിയുടെ പരാമര്‍ശം.

'സിപിഐഎമ്മും ബിജെപിയും ധാരണയിലാണെന്ന് രാഹുല്‍ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ? ഇന്ത്യയിലെ പ്രതിപക്ഷത്തെ വലിയ കക്ഷിയുടെ - അതില്‍നിന്ന് അനേകം നേതാക്കളും പ്രവര്‍ത്തകരും ബിജെപി ഉള്‍പ്പെടെയുള്ളപാര്‍ട്ടികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണെന്നത് മറ്റൊരുകാര്യം - നേതാവായ കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് എന്ന ഉത്തരവാദിത്തത്തോടെ വേണം രാഹുല്‍ ഗാന്ധി സംസാരിക്കാന്‍. ഇടതുപക്ഷത്തിന്റെ പങ്ക് ഇല്ലാത്ത ഒരു പ്രതിപക്ഷ ഐക്യമാണോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡായ രാഹുല്‍ഗാന്ധി വിഭാവനം ചെയ്യുന്നത്' ബേബി ചോദിച്ചു.

കെ സുധാകരന്റെയും വിഡി സതീശന്റെയും സംസ്ഥാനരാഷ്ട്രീയനിലവാരത്തില്‍ അല്ല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനിഷേധ്യ പ്രതീകമായ രാഹുല്‍ഗാന്ധി സംസാരിക്കേണ്ടത്. രാഹുല്‍ ഗാന്ധി ഒരു കാര്യം മനസ്സിലാക്കണം, ആര്‍എസ്എസിനെ നേരിടാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം കോണ്‍ഗ്രസിന് തല്ക്കാലം ഇല്ല. ഹിന്ദു രാഷ്ട്രം എന്ന് ആര്‍എസ്എസ് പറയുമ്പോള്‍ ഹിന്ദു രാജ്യം എന്നാണ് ഹൈക്കമാന്‍ഡിന്റെ അവസാനവാക്കായ രാഹുല്‍ഗാന്ധി പറയുന്നതെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

തീസ്ത സെതല്‍വാദിനെയും ആര്‍ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യുമ്പോള്‍ ഹൈക്കമാന്‍ഡ് ഗാന്ധി മണ്ണില്‍ തലപൂഴ്ത്തുന്ന ഒട്ടകപ്പക്ഷി ആകുന്നു. ആക്ഷേപം വ്യാപകമായപ്പോഴാണ് ജയ്‌റാം രമേശിനെക്കൊണ്ട് ഒരുപ്രസ്താവന പുറത്തിറക്കിച്ചത്. ഇത് സംശയരഹിതമായും നിങ്ങളുടെ പ്രത്യശാസ്ത്രത്തിന്റെ പരിമിതി ആണ്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇന്ത്യയില്‍ ആര്‍എസ്എസിന് ഫലപ്രദമായ ഒരു ബദല്‍ സൃഷ്ടിക്കാന്‍ കഴിയാത്തത്.

ആര്‍എസ്എസിനെതിരായ കൃത്യമായ പ്രത്യയശാസ്ത്രബദല്‍ മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യന്‍ ഇടതുപക്ഷം ആണ്. അതുകൊണ്ടാണ് ആര്‍എസ്എസ് എപ്പോഴും ഇടതുപക്ഷത്തെ ഒന്നാം ശത്രുവായി കാണുന്നതെന്നും ബേബി പറഞ്ഞു.

Content Highlights: Rahul should not speak at the level of Sudhakaran and Stheesan-ma baby

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented