Rahul Mamkootathil | Photo: facebook.com/rahulbrmamkootathil
കൊച്ചി: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസിനു നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതിന് പിന്നാലെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍പ് സീതാറാം യെച്ചൂരിക്കെതിരെ നടന്ന ആക്രമണത്തിന്റെ കാര്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്‍ശനം. പണ്ട് നാലുപേര്‍ ചേര്‍ന്ന് സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നുള്ളുവെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ പേടിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്ത എസ്എഫ്ഐക്കാരോട് രണ്ട് കാര്യം പറയാം.
1) ആ ഓഫിസില്‍ നിന്ന് ഏറെ അകലമില്ലാത്ത ബാലുശേരിയിലാണ് നിങ്ങളുടെ കൂട്ടത്തില്‍ ഒരുത്തനെ എസ്ഡിപിഐക്കാരന് അടിച്ച് പഞ്ഞിക്കിട്ടിട്ട് ഒരു വാക്ക് കൊണ്ട് പ്രതിഷേധിക്കാന്‍ പറ്റാത്ത നാണമില്ലാത്തവന്മാരാണ് നിങ്ങള്‍.
2) പണ്ട് നാല് പേര് ചേര്‍ന്ന് സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നൊള്ളു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..