കോഴിക്കോട്:  മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി. ജലീലിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ജലീലിന്റെ രാജിയെന്നത് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

'4 മണിക്ക് സ്‌കൂള്‍ വിടുന്നതിന് മുന്‍പേ 3.55ന് ഇറങ്ങി ഓടുന്നത് ബാല്‍ ജലീലിന്റെ ഒരു ഹോബിയായിരുന്നു' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.  

rahul

ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധി വന്നതിന് പിന്നാലെയാണ് കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ബന്ധുവിനെ നിയമിച്ചെന്ന പരാതിയില്‍ ജലീല്‍ കുറ്റക്കാരനാണെന്നും മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നുമായിരുന്നു ലോകായുക്തയുടെ വിധി. 

 

Content Highlights: rahul mamkootathil facebook post about kt jaleel resignation