അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരം-ജോസിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍


രാഹുൽ മാങ്കൂട്ടത്തിൽ, ജോസ് കെ മാണി| Photo: www.facebook.com|rahulbrmamkootathil, mathrubhumi

തിരുവനന്തപുരം: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്ന കേരളാ കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണിയെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ പരിഹാസം.

ലോക്‌സഭാ എം.പി. സ്ഥാനം രാജിവെച്ച് രാജ്യസഭാ എം.പി. ആയതിനെയും പിന്നെ മുന്നണി മാറി, രാജ്യസഭാ എം.പി. സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനെയും രാഹുല്‍ കുറിപ്പില്‍ വിമര്‍ശിക്കുന്നു. ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരം- എന്ന പരിഹാസത്തോടെയാണ് രാഹുല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

രാഹുലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു മുന്നണിയില്‍ നിന്ന് ലോക്‌സഭാ മെമ്പറാകുന്നു,
അതിന്റെ കാലാവധി തീരും മുമ്പ് രാജി വെച്ച് രാജ്യസഭയില്‍ മെമ്പറാകുന്നു,
ആ കാലാവധി തിരും മുന്‍പ് മുന്നണി മാറി മറ്റൊരു മുന്നണിയില്‍ ചേരുന്നു,
രാജ്യസഭാ മെമ്പര്‍ സ്ഥാനം ഒഴിഞ്ഞ് നിയമസഭയില്‍ മത്സരിക്കുന്നു,
നിയമസഭയില്‍ തോല്‍ക്കുമ്പോള്‍ വീണ്ടും മുന്നണിയില്‍ സമ്മര്‍ദം ചെലുത്തി രാജ്യസഭയിലേക്ക് മത്സരിക്കുന്നു.
ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരം!

content highlights: rahul mamkootathil criticises jose k mani over rajyasabha candidature

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented