ചൂട് പക്കാവട, ചമ്മന്തി, വയനാടൻ കുടം കുലുക്കി സർബത്ത്; നന്നായി ആസ്വദിച്ചെന്ന് രാഹുൽ ഗാന്ധി


വയനാടൻ കുടം കുലുക്കി സർബത്തിന്റേയും ചൂട് പക്കുവടയുടേയും ചമ്മന്തിയുടേയും വിവരങ്ങൾ അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെക്കുകുയം ചെയ്തു.

Photo: https://twitter.com/RGWayanadOffice

കൽപ്പറ്റ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേരളത്തിലാണ്. മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി വെള്ളിയാഴ്ചയാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. കണ്ണൂർ വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയ്ക്ക് ആവേശകരമായ സ്വീകരണമായിരുന്നു കോൺഗ്രസ് ഒരുക്കിയത്. വയനാട്ടിലേക്കുള്ള യാത്രാമധ്യേ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രവർത്തകർ സംഗമിക്കുകയും ചെയ്തിരുന്നു.

എല്ലാം തവണത്തേയും പോലെ രാഹുൽ ഗാന്ധി ഇത്തവണയും വയനാടൻ യാത്രയിൽ വിഭവങ്ങളെ രുചിച്ചറിയുകയാണ്‌. വയനാടൻ കുടം കുലുക്കി സർബത്തിന്റേയും ചൂട് പക്കാവടയുടേയും ചമ്മന്തിയുടേയും വിവരങ്ങൾ അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെക്കുകുയം ചെയ്തു. ഇത്തവണ കൊയിലാണ്ടിയിലെ ഫിറോസും കുടുംബവും നടത്തുന്ന കടയിൽ നിന്നായിരുന്നു രാഹുൽ ഗാന്ധി ചൂട് പക്കുവടയും ചമ്മന്തിയും കുടം കുലുക്കി സർബത്തും കഴിച്ചത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽ നിന്ന് ചൂട് പക്കാവടയും ചമ്മന്തിയും വയനാടൻ കുടം കുലുക്കി സർബത്തും നന്നായി ആസ്വദിച്ചു. നിങ്ങൾ ഞങ്ങളുടെ വയനാട്ടിൽ ഉണ്ടെങ്കിൽ മിസ് ചെയ്യരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിൽ ഭക്ഷണ പ്രിയത്തെക്കുറിച്ച് നേരത്തേയും വാർത്തകളുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ വയനാടിലുള്ള എംപി ഓഫീസ് ആക്രമിച്ചതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം വയനാട് സന്ദർശിക്കുന്നത്.

Content Highlights: rahul gandhi tasted pakkavada chammanthi and kudam kulukki sarbath in wayanad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented