രാഹുൽ ധരിച്ചത് തിരുപ്പൂരിൽനിന്ന് വാങ്ങിയ ടി ഷർട്ട്; ചിത്രങ്ങളില്ലാത്ത 4എണ്ണം കൂടി വാങ്ങിച്ചു- അഴഗിരി


"യാത്രയ്ക്കായി 20,000 ടി ഷർട്ടുകൾ തിരുപ്പൂരിൽനിന്ന് വാങ്ങിയിരുന്നു. പ്രവർത്തകർക്ക് ധരിക്കാനുള്ള ഈ ടി ഷർട്ടുകളിൽ നേതാക്കളുടെ ചിത്രം മുദ്രണംചെയ്തു."

രാഹുൽ ഗാന്ധി | Photo: ANI

ചെന്നൈ: തമിഴ്നാട്ടിലെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ട് തിരുപ്പൂരിൽനിന്ന് വാങ്ങിയതാണെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി. രാഹുലിന്റെ ടി ഷർട്ടിന്റെ വില വിവാദമായിരിക്കെയാണ് അഴഗിരിയുടെ വിശദീകരണം.

യാത്രയ്ക്കായി 20,000 ടി ഷർട്ടുകൾ തിരുപ്പൂരിൽനിന്ന് വാങ്ങിയിരുന്നു. പ്രവർത്തകർക്ക് ധരിക്കാനുള്ള ഈ ടി ഷർട്ടുകളിൽ നേതാക്കളുടെ ചിത്രം മുദ്രണംചെയ്തു. എന്നാൽ ചിത്രങ്ങളില്ലാത്ത നാലെണ്ണം രാഹുലിന് വേണ്ടിയും വാങ്ങി. നാൽപ്പതിനായിരം രൂപ വിലയുള്ള ടി ഷർട്ട് തിരുപ്പൂരിൽ വിൽക്കുന്നുപോലുമില്ല -അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ ടി-ഷർട്ടിന് 41,000 രൂപയെന്ന് ബി.ജെ.പി.

ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ധരിച്ച ടി-ഷർട്ടിനെച്ചൊല്ലി വിവാദം. ആഡംബരവസ്ത്രമെന്ന ബി.ജെ.പിയുടെ വിമർശനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിലകൂടിയ വസ്ത്രങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിരോധിക്കുന്നു.

ബർബെറി ബ്രാൻഡിന്റെ 41,000 രൂപ വിലവരുന്ന ടി-ഷർട്ടാണ് യാത്രയിൽ രാഹുൽ ധരിച്ചതെന്നാണ് ബി.ജെ.പി.യുടെ വിമർശനം. രാഹുലിന്റേതിനു സമാനമായ വെള്ളനിറത്തിലുള്ള ടി-ഷർട്ടിന്റെ വില രേഖപ്പെടുത്തിയ ചിത്രവും ‘ഭാരതമേ നോക്കൂ’ എന്ന അടിക്കുറിപ്പോടെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ ബി.ജെ.പി. പങ്കുവെച്ചു. ആരോപണത്തോടു പ്രതികരിച്ച കോൺഗ്രസ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്യൂട്ടിന് പത്തുലക്ഷം രൂപ വിലമതിപ്പുണ്ടെന്ന് തിരിച്ചടിച്ചു.

‘ഭാരത് ജോഡോ യാത്ര’യ്ക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ടു ബി.ജെ.പി.ക്ക് ഭയമാണോ? വസ്ത്രങ്ങളെക്കുറിച്ച് ചർച്ചചെയ്യാനാണെങ്കിൽ മോദിയുടെ സ്യൂട്ടിന് പത്തുലക്ഷം രൂപയും കണ്ണടയ്ക്ക് ഒന്നരലക്ഷം രൂപയും വിലവരുമെന്നതും പറയേണ്ടിവരും’- കോൺഗ്രസ് ട്വീറ്റ് ചെയ്തു.

Content Highlights: rahul gandhi t shirt controversy - azhagiri comment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented