മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന ആക്രമണമെന്ന് സതീശന്‍; എസ്.എഫ്.ഐ നടപടിയെ അപലപിച്ച് സിപിഎം


Photo: Screengrab from Mathrubhumi News

കല്‍പ്പറ്റ: അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും അതിനെ തള്ളിക്കളയുന്നുവെന്നും സിപിഎം. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐയാണ് മാര്‍ച്ച് നടത്തിയതെന്നും അവര്‍ക്ക് ജനാധിപത്യപരമായി മാര്‍ച്ച് നടത്താനും സമരം നടത്താനുമുള്ള അവകാശമുണ്ടെന്നും സിപിഎം ജില്ലാ വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ പറഞ്ഞു. പക്ഷ, ഒരു സമരവും ആക്രമണം ആകരുത് എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അക്രമം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ഒരു തരത്തിലും സിപിഎം ന്യായീകരിക്കില്ല. അതിനെ അപലപിക്കുന്നു, തള്ളിക്കളയുന്നു.ആക്രമണത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അറിവോടുകൂടി അദ്ദേഹത്തിന്റെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നടന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അപകടത്തിലായ മുഖ്യമന്ത്രി ദേശീയ ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തത്. ഒരു എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നത് നോക്കിനിന്ന പോലീസ് അതിന് എല്ലാവിധ ഒത്താശയും ചെയ്തു കൊടുത്തു. ബഫര്‍സോണും രാഹുല്‍ ഗാന്ധിയും തമ്മില്‍ എന്താണ് ബന്ധം? അതിന്റെ പേരില്‍ മാര്‍ച്ച് നടത്തേണ്ടത് പിണറായി വിജയന്റെ വീട്ടിലേക്കാണ്. പൂട്ടിയിടേണ്ട ക്രിമിനലുകളെ തുറന്നുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന് ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ബഫര്‍സോണ്‍ വിഷയത്തിലാണ് എസ്.ഐഫ്.ഐയുടെ പ്രതിഷേധം നടന്നത്. എസ്എഫ്‌ഐക്ക് ബഫര്‍ സോണുമായി എന്താണ് ബന്ധം എന്ന് മനസിലാകുന്നില്ല. രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും പ്രതിനിധിയല്ല. രാഹുല്‍ ഗന്ധിയുടെ ഓഫീസിലേക്ക് ഈ വിഷയത്തില്‍ മാര്‍ച്ച് നടത്തിയത് ബോധപൂര്‍വമാണ്. പോലീസിന്റെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. ഇതിന് കനത്ത മറുപടിയുണ്ടാകും. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധവും പ്രതിരോധവും ഉയരും. കനത്ത വില സിപിഎം കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Rahul Gandhi's Kerala office attacked

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented