ഓരോ 5 മിനിറ്റിലും ഒരു ആംബുലന്‍സ് ചീറിപ്പായുന്നു, കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ മനസ്സിലായി- രാഹുല്‍


എല്‍.ഡി.എഫിനെയോ മുഖ്യമന്ത്രിയെയോ വിമര്‍ശിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നത്. ഇപ്പോള്‍ ഭരിക്കുന്നത് എല്‍.ഡി.എഫ്. ആണെങ്കില്‍ മുന്‍കാലത്ത് യു.ഡി.എഫും ഭരിച്ചിട്ടുണ്ട്.

Rahul Gandhi during the Bharat Jodo Yatra | Photo: Twitter/INCIndia

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര മൂന്നുദിവസം പിന്നിട്ടപ്പോള്‍ താന്‍ തിരിച്ചറിഞ്ഞ കാര്യം ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയ നിര്‍മാണമാണെന്ന് രാഹുല്‍ഗാന്ധി. താന്‍ കടന്നുപോയ റോഡുകളില്‍തന്നെ ഓരോ അഞ്ചു മിനിറ്റിലും ഒരു ആംബുലന്‍സ് എന്ന കണക്കിന് ചീറിപ്പായുന്നത് കാണുന്നുണ്ട്.

അപകടമുണ്ടാക്കുംവിധം ആംബുലന്‍സുകളുടെ ചീറിപ്പായലും അമ്പരപ്പിച്ചു. ആംബുലന്‍സുകള്‍ക്കുള്ളില്‍ ഏറെയും റോഡപകടങ്ങളില്‍പെട്ടവരാണെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. ആദ്യം താന്‍ കരുതിയത് അമിതവേഗത്തില്‍ വാഹനമോടിക്കുന്നതാണ് കാരണമെന്നാണ്. എന്നാല്‍ അതല്ല ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയ നിര്‍മാണമാണ് ഇത്രയും അപകടങ്ങള്‍ക്ക് കാരണമെന്നാണ് മനസ്സിലായത്.

എല്‍.ഡി.എഫിനെയോ മുഖ്യമന്ത്രിയെയോ വിമര്‍ശിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നത്. ഇപ്പോള്‍ ഭരിക്കുന്നത് എല്‍.ഡി.എഫ്. ആണെങ്കില്‍ മുന്‍കാലത്ത് യു.ഡി.എഫും ഭരിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിലെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായെടുത്ത് പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Content Highlights: rahul gandhi's criticism against kerala road condition


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented