കോൺഗ്രസ് അധ്യക്ഷപദവി ഭാരിച്ച ഉത്തരവാദിത്വം, മുന്‍ നിലപാടിൽ മാറ്റമില്ല- രാഹുൽ ഗാന്ധി


കേരളത്തിൽ എന്തുകൊണ്ട് ഇത്ര ദിവസം പര്യടനം നടത്തുന്നു? ബി.ജെ.പി. ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടേയുള്ള സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് യാത്രയുടെ ദൈർഘ്യം കുറച്ചു എന്ന ചോദ്യത്തിന് ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റൊരു അറ്റം വരേയാണ് യാത്രയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

രാഹുൽ ഗാന്ധി | Photo: ANI

കൊച്ചി: കോൺഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് മുൻ നിലപാടിൽ ഉറച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്നതുൾപ്പെടേയുള്ള കാര്യങ്ങളോട് രാഹുൽ പ്രതികരിക്കാൻ തയ്യാറായില്ല. പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു തരത്തിലുള്ള വർഗീയതയും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

"ഭാരത് ജോഡോ യാത്ര വൻ വിജയമാണ്. കേരളത്തിലെ ജനങ്ങൾ മികച്ച പിന്തുണയാണ് നൽകുന്നത്. ഇത് വളരെയേറെ പ്രചോദിപ്പിക്കുന്നുണ്ട്. യാത്രയുടെ ഉദ്ദേശം രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ്. രാജ്യത്ത് ഇന്ന് അനിയന്ത്രിതമായി തൊഴിലില്ലായ്മ വർധിച്ചുവരികയാണ്. കേരളത്തിലെ മാത്രം പ്രശ്നമല്ല, ഇത് രാജ്യത്തെ മൊത്തം പ്രശ്നമാണ്. ഇതിനുപുറമെ വിലക്കയറ്റവും അനിയന്ത്രിതമായി ഉയരുന്നുണ്ട്. ഈ കാര്യങ്ങളൊക്കെ മുൻനിർത്തിയാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. ബി.ജെ.പിയും ആർ.എസ്.എസും വർഗീയത വളർത്തുന്നതിനു പിന്നിൽ ഈ മൂന്ന് കാര്യങ്ങളും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങൾ ഇത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്", രാഹുൽ പറഞ്ഞു.

കേരളത്തിൽ എന്തുകൊണ്ട് ഇത്ര ദിവസം പര്യടനം നടത്തുന്നു, ബി.ജെ.പി. ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് യാത്രയുടെ ദൈർഘ്യം കുറച്ചു എന്ന ചോദ്യത്തിന് ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റൊരു അറ്റം വരെയാണ് യാത്രയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഭാരത് ജോഡോ യാത്ര ഏതൊക്കെ സംസ്ഥാനങ്ങളിൽ കൂടി കടന്നുപോകുന്നു എന്നതല്ല വിഷയം. യാത്രയുടെ ഫലം ഓരോ സംസ്ഥാനങ്ങളിലും പ്രതിഫലിക്കണമെന്നതാണ്. ഇന്ത്യയുടെ ഒരു അറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്കാണ് യാത്ര ലക്ഷ്യം വെക്കുന്നത്. അതനുസരിച്ചാണ് യാത്രയുടെ റൂട്ട് തയ്യാറാക്കിയിരിക്കുന്നത്. യു.പിയിൽ കുറച്ചുദിവസം മാത്രമാണ് യാത്ര കടന്നു പോകുന്നത്. പക്ഷെ, ബിഹാറിലോ പശ്ചിമ ബംഗാളിലോ ഗുജറാത്തിലോ യാത്ര കടന്നുപോകുന്നില്ല. യാത്ര ലക്ഷ്യം വെക്കുന്നത് ഇന്ത്യയുടെ ഒരു അറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്കാണ്. പതിനായിരക്കണക്കിന് കിലോ മീറ്റർ നടന്നു പോകുക എന്നത് അസാധ്യമാണ്. അതുകൊണ്ടുതന്നെ യാത്രയുടെ റൂട്ടുകളിൽ ചില പരിമിധികളുണ്ടാകും. ഉത്തർപ്രദേശിലെ കാര്യമോർത്ത് ആരും വിഷമിക്കേണ്ട. എന്താണ് ഉത്തർപ്രദേശിൽ ചെയ്യേണ്ടത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്, രാഹുല്‍ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ പദവി ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്ന പദവിയാണ്. കോൺഗ്രസ് അധ്യക്ഷനാകുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. അതൊരു പദവി മാത്രമല്ല. ആ സ്ഥാനത്തേക്ക് വരേണ്ടത് ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ള ആളായിരിക്കണം. ഞാൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യം എല്ലാ കാര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ്. ആ ട്രാപ്പിൽ വീഴാൻ ഞാൻ തയ്യാറല്ല. പഴയനിലപാടിൽ മാറ്റമില്ല.

സംസ്ഥാന സർക്കാരിനെ എന്തുകൊണ്ട് വിമർശിക്കുന്നില്ല എന്ന ചോദ്യത്തിന്, കേരളത്തിലെ കാര്യങ്ങൾ വ്യക്തമായി അറിയുന്നത് ഇവിടുത്തെ നേതൃത്വത്തിനാണ്. അവർ അത് ചെയ്തുകൊള്ളുമെന്നായിരുന്നു രാഹുലിന്‍റെ മറുപടി.

Content Highlights: rahul gandhi press meet at kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented