
രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ | Photo: twitter.com|RGWayanadOffice
സുല്‍ത്താന്‍ ബത്തേരി: കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി എം.പി.
വയനാട് മണ്ഡലത്തില്‍ പര്യാടനം നടത്തുന്ന രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമര്‍ശനം ഉയര്‍ത്തുന്നത് ശരിയല്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ രാഹുല്‍ വ്യക്തമാക്കി.
പുതിയ കര്‍ഷക നിയമങ്ങള്‍ രാജ്യത്തിന് തന്നെ എതിരാണ്. കര്‍ഷകരുടെ ജീവിതത്തെ ഇത് ദുരിതപൂര്‍ണമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. ഇന്നത്തെ യോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം നിര്‍ഭാഗ്യകരമാണ്. വയനാട്ടിലെ സ്കൂള്‍ കെട്ടിട ഉദ്ഘാടനം ഒഴിവാക്കിയതില്‍ പരാതിയില്ലെന്നും രാഹുല്‍ പറഞ്ഞു.
Content Highlight: Rahul Gandhi press meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..