കല്പറ്റ: പ്രളയബാധിതര്‍ക്ക് അര്‍ഹമായ സഹായം ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് രാഹുല്‍ഗാന്ധി എം.പി. വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദര്‍ശനം രണ്ടുദിവസം കൂടി തുടരും. 

ചൊവ്വാഴ്ച ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ഗാന്ധി ആദ്യം തലപ്പുഴയിലാണ് സന്ദര്‍ശനം നടത്തിയത്. പിന്നീട്  ചുങ്കം സെന്റ് തോമസ് പള്ളിയിലും മക്കിയാടും ദുരിതബാധിതരുമായി സംസാരിച്ചു. തുടര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്തിലും സന്ദര്‍ശനം നടത്തി. വിവിധയിടങ്ങളില്‍ റിലീഫ് കിറ്റുകളും വിതരണം ചെയ്തു. 

ബുധനാഴ്ചയും വ്യാഴാഴ്ചയും വയനാട്ടില്‍ പ്രളയം നാശംവിതച്ച വിവിധ മേഖലകളില്‍ രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തും. 

Content Highlights: rahul gandhi mp visits flood affected areas in wayanad