• അപകടത്തിൽപ്പെട്ടയാളെ സ്ട്രെച്ചറിൽ കിടത്താൻ സഹായിക്കുന്ന രാഹുൽ ഗാന്ധി
മമ്പാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ തട്ടി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ രാഹുൽ ഗാന്ധിയും സഹായത്തിനെത്തി. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ വടപുറം ജങ്ഷനുസമീപം നിലമ്പൂർ -മഞ്ചേരി പാതയിലായിരുന്നു അപകടം.
വടപുറം സ്വദേശി മൂർക്കത്ത് അബൂബക്കറിനാണ് സ്കൂട്ടറിടിച്ച് പരിക്കേറ്റത്. ഈ സമയം വണ്ടൂരിലെ പരിപാടി കഴിഞ്ഞ് മമ്പാട് ടാണയിലെ ടീക്ക് ടൗണിലേക്ക് മടങ്ങുകയായിരുന്നു രാഹുൽ ഗാന്ധി. അപകടത്തെത്തുടർന്ന് ഗതാഗത തടസ്സമുണ്ടായി. വാഹനത്തിൽനിന്നിറങ്ങി കാര്യം തിരക്കിയ രാഹുൽ ഗാന്ധി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർക്കും സഹപ്രവർത്തകർക്കുമൊപ്പം ചേർന്നു.
പൈലറ്റ് വാഹനവ്യൂഹത്തിലെ ആംബുലൻസ് സേവനവും ഡോക്ടറുടെ സേവനവും തേടി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും കെ.സി. വേണുഗോപാലും കൂടെയുണ്ടായിരുന്നു. പരിക്കേറ്റയാളെ വടപുറത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: Rahul Gandhi help shift accident victim to hospital in mambad
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..