മലപ്പുറം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് പി.സി.ചാക്കോ. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

 കോണ്‍ഗ്രസ് വൈസ്.പ്രസിഡന്റ് എന്ന നിലയില്‍ മാത്രമല്ല ആക്ടിങ് പ്രസിഡന്റ് എന്ന നിലക്ക് അദ്ദേഹമാണ് ഇപ്പോള്‍ കാര്യങ്ങൊളൊക്കെ തീരുമാനിക്കുന്നത്. 

കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത് രാഹുല്‍ ഗാന്ധി പ്രസിഡന്റാകണമെന്ന് തന്നെയാണ്. പ്രവര്‍ത്തക സമിതിയില്‍ ഏകകണ്ഠമായാണ് അദ്ദേഹത്തോട് സ്ഥാനമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും പി.സി.ചാക്കോ പറഞ്ഞു.