'പ്രത്യേകതരം' സമോസ കഴിച്ച ചെന്നിത്തല, 4 മണിക്ക് എണീറ്റ ഹസന്‍| രാഹുല്‍- നേതാക്കള്‍ കൂടിക്കാഴ്ച Video


Image courtesy: https://www.facebook.com/rahulgandhi/videos/528770789253689/

ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ട കേരളത്തെ കുറിച്ച് പറഞ്ഞും രസകരവും പ്രചോദനാത്മകമായ അനുഭവങ്ങള്‍ പങ്കുവെച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ അവസാനദിവസം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഇത്. നാലുമണിക്ക് ഏല്‍ക്കുമെന്ന് പറഞ്ഞ എം.എം. ഹസനോട് രാവിലെയാണോ അതോ വൈകിട്ടാണോ എന്ന് രാഹുല്‍ ചോദിച്ചപ്പോഴും പാതി വെജും മറുപാതി നോണ്‍വെജുമായ പ്രത്യേകതരം സമോസ ചെന്നിത്തല കഴിച്ചതിനെ കുറിച്ചു പറഞ്ഞപ്പോഴും സദസ്സില്‍ ചിരിപൊട്ടി.

ഭാരത് ജോഡോ യാത്രയുടെ മുന്‍നിരയിലൂടെയുള്ള നടത്തം കുറച്ചൊക്കെ രാഷ്ട്രീയം പോലെ തന്നെ ആയിരുന്നെന്ന് രാഹുല്‍ പറഞ്ഞു. കാരണം, ഇടയ്ക്കിടയ്ക്ക് പൊടുന്നനേ ആര്‍ക്കെങ്കിലും കാലിടറുകയും വീഴുകയും ചെയ്യും. പിന്നെ അദ്ദേഹത്തിന് എണീറ്റ് വരേണ്ടിവരും-രാഹുല്‍ വ്യക്തമാക്കി. നടക്കുമ്പോള്‍ മുട്ടിന് പ്രശ്‌നമുള്ളയാളാണ് താന്‍. നടക്കുമ്പോള്‍ ചിലപ്പോഴൊക്കെ മുട്ടിന് നല്ല വേദന ഉണ്ടാകാറുണ്ട്. ബുദ്ധിമുട്ട് കൂടുമ്പോള്‍, ആരെങ്കിലുമൊക്കെ വരികയും എന്തെങ്കിലുമൊക്കെ പറയുകയോ ചെയ്യുകയോ ചെയ്യും. അപ്പോള്‍ ആ ബുദ്ധിമുട്ട് മാറും. ഇന്നലെ നല്ല ബുദ്ധിമുട്ടുള്ള ദിവസമായിരുന്നു. പെട്ടെന്ന് ഒരു പെണ്‍കുട്ടി വന്ന് ഒരു കത്ത് തന്നു. എല്ലാ കഷ്ടപ്പാടിനും അറുതിയായി ആശ്വാസം ഉണ്ടാവും എന്നായിരുന്നു ആ കത്തില്‍- രാഹുല്‍ പറഞ്ഞു. കയ്യില്‍ കരുതിയിരുന്ന ആ കത്ത് അദ്ദേഹം നേതാക്കളെ കാണിക്കുകയും ചെയ്തു. ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് പൊതുജനങ്ങള്‍ക്കിടയില്‍നിന്നോ നിങ്ങള്‍ക്കിടയില്‍നിന്നോ ആരെങ്കിലും ഒരാള്‍ വരികയും ആ പ്രശ്‌നത്തില്‍നിന്ന് തന്നെ പുറത്തെത്തിക്കുകയും ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.



കേരളത്തിലെ യാത്രയ്ക്കിടെ ശ്രദ്ധിച്ച മൂന്നുകാര്യങ്ങള്‍- വ്യാപാരമേഖല, സ്ത്രീസമൂഹം, പരിസ്ഥിതി എന്നിവയെ കുറിച്ചും രാഹുല്‍ സംസാരിച്ചു. കേരളത്തിലെ നഗരങ്ങളിലുള്ള ലോക്കല്‍-മീഡിയം ബിസിനസുകള്‍ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. റബ്ബറിനും കയറിനും കശുവണ്ടിയുമൊക്കെ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ആര്‍ക്കും ശരിക്കും അത്ര നല്ല സമയമല്ല. ഇപ്പറയുന്ന പല ബിസിനസുകളും ഇറക്കുമതിയെ ആശ്രയിച്ചുള്ളതാണ്. ഇറക്കുമതി ചെയ്യുന്നിടത്ത് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ നിങ്ങളുടെ ഇവിടുത്തെ ബിസിനസിനെ ബാധിക്കും. കേരളത്തിലെ സ്ത്രീകള്‍ ആത്മവിശ്വാസവും ധാരണയും ഉള്ളവരാണ്. അരക്ഷിതാവസ്ഥയിലുള്ളവരല്ല അവര്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിസ്ഥിതിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, രമേശ് ചെന്നിത്തല സമോസ കഴിച്ച കഥയും രാഹുല്‍ പറഞ്ഞു. യാത്രയ്ക്കിടെ അവര്‍ രമേശ് ചെന്നിത്തലയ്ക്ക് വെജിറ്റബിള്‍ സമോസ കൊടുത്തു. അപ്പോഴേ താന്‍ പറഞ്ഞു അത് നോണ്‍ വെജ് സമോസ ആണെന്ന്. എന്നാല്‍ കഴിച്ചു നോക്കാമെന്ന നിലപാടിലായിരുന്നു ചെന്നിത്തല. പിന്നീട് സമോസ നല്‍കിയ ആള്‍ വന്നപ്പോള്‍ അത് വെജ് ആണോ നോണ്‍ വെജ് ആണോ എന്ന് ചെന്നിത്തല ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു, അത് പാതി വെജും പാതി നോണ്‍ വെജും ആണെന്ന്. അത്തരമൊരു സങ്കല്‍പത്തെ കുറിച്ച് താന്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Content Highlights: rahul gandhi congress leaders from kerala meeting

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented