അന്തരിച്ച പി.ടി. തോമസ് എം.എൽ.എയ്ക്ക് അന്ത്യോപചാരം അർപ്പിക്കുവാനെത്തിയ രാഹുൽ ഗാന്ധി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു | ചിത്രം: മുരളീകൃഷ്ണൻ
കൊച്ചി: പി.ടി തോമസ് എംഎൽഎയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എറണാകുളം ടൗൺഹാളിലെത്തിയാണ് രാഹുൽ ഗാന്ധി അന്ത്യാഞ്ജലി അർപ്പിച്ചത്. പി.ടിയുടെ മക്കളോടും ഭാര്യ ഉഷയോടും ഏറെനേരം സംസാരിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്.
സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ബുധനാഴ്ചയായിരുന്നു രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. എന്നാൽ പി.ടി തോമസിന്റെ വിയോഗം അറിഞ്ഞതോടെ പരിപാടികൾ മാറ്റിവെച്ച് രാഹുൽ ഗാന്ധി എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു.
സംസ്ഥാന തലത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമാണ് പി.ടിയുടെ അന്ത്യമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് വിവിധ സമുദായങ്ങളിലുള്ള ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പി.ടി നല്‍കിയ ഊര്‍ജ്ജം ചെറുതല്ലെന്നും തനിക്കും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അത് മഹത്തായ നേട്ടമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ആയിരങ്ങളാണ് പി.ടിയെ അവസാനമായൊന്ന് കാണാൻ ടൗൺഹാളിലും പരിസരത്തും തടിച്ചുകൂടിയത്. ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം ഇന്നലെ മുതൽ തന്നെ കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.
Content Highlights: Rahul gandhi bids adieu to PT thomas.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..