രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും| ഫോട്ടോ: എ.എൻ.ഐ
കല്പറ്റ: രാഹുല്‍ഗാന്ധിയും പ്രിയങ്കയും വയനാട്ടിലെത്തി. എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തുന്നത്. ഉജ്വല സ്വീകരണമാണ് കോണ്‍ഗ്രസ് വയനാട്ടില്‍ ഒരുക്കിയിട്ടുള്ളത്. റോഡ്‌ഷോയിലും തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തിലുമായി പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നടക്കം ആയിരക്കണക്കിനുപേര്‍ അണിനിരക്കും. വയനാട് എസ്.പി. ആര്‍. ആനന്ദിന്റെ നേതൃത്വത്തില്‍ 800 പോലീസുകാരുടെ വന്‍സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കല്പറ്റയില്‍ ഗതാഗതനിയന്ത്രണം
കല്പറ്റ: രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ കല്പറ്റ ടൗണില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു.
12 മുതല്‍ കല്പറ്റ മുനിസിപ്പല്‍ ഓഫീസിനും കൈനാട്ടി ബൈപ്പാസ് ജങ്ഷനുമിടയില്‍ ടൗണിലൂടെ ഗതാഗതം അനുവദിക്കില്ല.
ബത്തേരി, മാനന്തവാടി ഭാഗങ്ങളില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് ബൈപ്പാസ് ജങ്ഷന്‍ വഴി പോവണം. തിരിച്ചുള്ള വാഹനങ്ങള്‍ കല്പറ്റ ജനമൈത്രി ജങ്ഷനില്‍നിന്ന് ബൈപ്പാസ് വഴി കടന്നുപോകേണ്ടതാണ്
ബത്തേരി, മാനന്തവാടി ഭാഗങ്ങളില്‍നിന്നുവരുന്ന ബസുകള്‍ കൈനാട്ടിയില്‍നിന്ന് ബൈപ്പാസ് വഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ആളുകളെ ഇറക്കി, ശേഷം പഴയ സ്റ്റാന്‍ഡ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് ജനമൈത്രി ജങ്ഷന്‍ വഴി ബൈപ്പാസിലൂടെത്തന്നെ തിരികെപ്പോവണം
കോഴിക്കോട് ഭാഗങ്ങളില്‍നിന്നുവരുന്ന ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ആളുകളെ ഇറക്കി, ശേഷം പഴയ സ്റ്റാന്‍ഡ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് തിരികെ ജനമൈത്രി ജങ്ഷന്‍ വഴി ബൈപ്പാസിലൂടെ കടന്നുപോവണം.
Content Highlights: Rahul Gandhi and Priyanka in Wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..