കൊച്ചി: ഹാദിയയുടെ ചിത്രം അനുമതിയില്ലാതെ ഫെയ്‌സ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് ഈ മാസം 26 വരെ ഹൈക്കോടതി തടഞ്ഞു.

രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിര്‍ദേശം. ഹാദിയയുടെ പിതാവ് അശോകന്റെ പരാതിയിലാണ് പോലീസ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്.

പോലീസ് ചുമത്തിയ ഐടി നിയമം അനുസരിച്ചുള്ള വിശ്വാസ വഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്ന ചോദ്യവും ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ ഉന്നയിച്ചു.