അപ്പച്ചന് ഇനി പേടിക്കേണ്ട; നടപ്പാലം തീര്‍ത്ത് രാഹുല്‍ബ്രിഗേഡ്


പറമ്പിന്റെ ഒരു ഭാഗം കണ്ണപ്പന്‍കുണ്ട് പുഴയും മറുഭാഗം പുഴയുടെ ഭാഗമായുള്ള തോടുംകൊണ്ട് ചുറ്റപ്പെട്ട വീട്ടില്‍ താമസിക്കുന്ന കര്‍ഷകനായ അപ്പച്ചനും ഭാര്യ മേരിയും ഇളയമകനുമടങ്ങുന്ന കുടുംബത്തിന്റെ പ്രതിസന്ധിയറിഞ്ഞ് രാഹുല്‍ബ്രിഗേഡ് മണ്ഡലം ക്യാപ്റ്റന്‍ ജയ്സണിന്റെ നേതൃത്വത്തിലുള്ള സംഘം പാലംനിര്‍മാണം ഏറ്റെടുക്കുകയായിരുന്നു

രാഹുൽബ്രിഗേഡ് മട്ടിക്കുന്നിലെ വീട്ടിലേക്കൊരുക്കിയ നടപ്പാലത്തിൽ അപ്പച്ചനും ഭാര്യ മേരിയും

താമരശ്ശേരി: കാലവര്‍ഷം ശക്തമായതോടെ വീട്ടിലേക്കുള്ള നടപ്പാലം തകര്‍ന്ന് ഒറ്റപ്പെട്ടുപോയ പുതുപ്പാടി മട്ടിക്കുന്ന് മുണ്ടക്കല്‍ അപ്പച്ചന്റെ വീട്ടിലേക്ക് മരത്തടിയും പട്ടികകളുംകൊണ്ട് താത്കാലിക നടപ്പാലം നിര്‍മിച്ച് രാഹുല്‍ബ്രിഗേഡ് പുതുപ്പാടി മണ്ഡലം യൂണിറ്റ്. മഴയെത്തുടര്‍ന്ന് തോട്ടിലെ കുത്തൊഴുക്ക് കൂടിയതോടെ കഴിഞ്ഞദിവസമാണ് നടപ്പാലം ഒലിച്ചുപോയത്.

പറമ്പിന്റെ ഒരു ഭാഗം കണ്ണപ്പന്‍കുണ്ട് പുഴയും മറുഭാഗം പുഴയുടെ ഭാഗമായുള്ള തോടുംകൊണ്ട് ചുറ്റപ്പെട്ട വീട്ടില്‍ താമസിക്കുന്ന കര്‍ഷകനായ അപ്പച്ചനും ഭാര്യ മേരിയും ഇളയമകനുമടങ്ങുന്ന കുടുംബത്തിന്റെ പ്രതിസന്ധിയറിഞ്ഞ് രാഹുല്‍ബ്രിഗേഡ് മണ്ഡലം ക്യാപ്റ്റന്‍ ജയ്സണിന്റെ നേതൃത്വത്തിലുള്ള സംഘം പാലംനിര്‍മാണം ഏറ്റെടുക്കുകയായിരുന്നു. തിരുവമ്പാടി നിയോജകമണ്ഡലം ക്യാപ്റ്റന്‍ സിനീഷ് സായി, പുതുപ്പാടി മണ്ഡലം ക്യാപ്റ്റന്‍ ജയ്സണ്‍ കല്ലുകാവുങ്കല്‍, സഹീര്‍ എരഞ്ഞോണ, റിയാസ് കാക്കവയല്‍ എന്നിവര്‍ നേതൃത്വംനല്‍കി.



Content Highlights: Rahul Brigade


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented