10 വര്‍ഷത്തെ ഒറ്റമുറി ജീവിതം, റഹ്മാനും സജിതയും വിവാഹിതരായി; മധുരം പങ്കുവെച്ച് ദമ്പതിമാര്‍


റഹ്മാനെയും സജിതയെയും പൂച്ചെണ്ട് നൽകി സ്വീകരിച്ചപ്പോൾ | ഫോട്ടോ: മുജീബ്‌റഹ്മാൻ|മാതൃഭൂമി

നെന്മാറ: പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതത്തില്‍ നിന്ന് പുറത്ത് വന്ന റഹ്മാനും സജിതയും വിവാഹിതരായി. ബുധനാഴ്ച രാവിലെ നെന്മാറ സബ് രജിസ്ട്രാര്‍ കെ.സുധീര്‍ മുന്‍പാകെയാണ് വിവാഹിതരാകുന്നതിനായി അപേക്ഷ സമര്‍പ്പിച്ചത്. വിത്തനശ്ശേരി വാടക വീട്ടീല്‍ കഴിയുന്ന ഇരുവരും സജിതയുടെ മാതാപിതാക്കളായ വേലായുധനും ശാന്തയ്ക്കും ഒപ്പമാണ് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. ഓഫീസിനു മുന്നില്‍ ഇരുവര്‍ക്കും കെ. ബാബു എം.എല്‍.എ. പൂച്ചെണ്ടും ഉപഹാരവും നല്‍കി.

2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാന്‍ 18 കാരിയായ സജിത വീട് വിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങും ചെയ്യുന്ന റഹ്മാനോടൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാന്‍ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു.



2021 മാര്‍ച്ചില്‍ ഇരുവരും വീട് വിട്ടിറങ്ങി വിത്തനശ്ശേരിയ്ക്ക് സമീപം വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. റഹ്മാനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ സഹോദരന്‍ റഹ്മാനെ നെന്മാറയില്‍വെച്ച് കാണുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് പ്രണയ ജീവിതത്തിന്റെ 10 വര്‍ഷത്തെ ചരിത്രം പുറംലോകമറിഞ്ഞത്.

sajitha rahman palakkad
ഫോട്ടോ: മുജീബ്‌റഹ്മാന്‍/മാതൃഭൂമി

കഴിഞ്ഞ ആറുമാസമായി ഒരുമിച്ച് കഴിഞ്ഞുവന്ന ഇരുവര്‍ക്കും പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്. രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയ ഇരുവരും എല്ലാവര്‍ക്കും മധുരം നല്‍കുകയും ചെയ്തു. വിവാഹം കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വീട്ടുകാര്‍ ഒപ്പമില്ലാത്തതില്‍ വിഷമമുണ്ടെന്നും അവരും മനസ്സുമാറി വരട്ടെയെന്ന പ്രാര്‍ത്ഥിക്കുന്നതായും റഹ്മാനും സജിതയും പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍. ശാന്തുകുമാരന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, അയിലൂര്‍ ഗ്രാമപഞ്ചായത്തംഗം പുഷ്പാകരന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented