നെഞ്ചിന് താഴെ തളര്‍ന്നിട്ട്  13 വര്‍ഷം; വിധിയെ തോല്‍പിച്ച് സ്വയം കാറോടിച്ച് കശ്മീരിലേക്ക് രാഗേഷ്


ജയചന്ദ്രന്‍ പൊയിനാച്ചി

കെ.രാഗേഷ്, ലഡാക്ക് യാത്രയ്ക്കുള്ള കാറിൽ

പൊയിനാച്ചി: എല്ലാം കൈവിട്ടുപോകുമെന്നായപ്പോള്‍ പ്രതീക്ഷകളിലൂടെ തളിര്‍ത്തതാണ് രാഗേഷിന്റെ ജീവിതം. സുഷുമ്‌നാനാഡിക്കുണ്ടായ ക്ഷതം നെഞ്ചിനുതാഴെ തളര്‍ത്തിയപ്പോള്‍ കിടപ്പിലാകുമെന്ന് കരുതിയ നിമിഷങ്ങള്‍. മനക്കരുത്തും ലക്ഷ്യവും ഒടുവില്‍ ജീവിതത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചപ്പോള്‍ ഒരാഗ്രഹം മനസ്സില്‍ കൊണ്ടുനടന്നു. കാറില്‍ സ്വന്തമായി വളയംപിടിച്ച് കശ്മീരിലെ ലഡാക്കുവരെ പോകണം. പണമൊന്നും കൈയിലില്ലെങ്കിലും ആ തീരുമാനവുമായി മുന്നോട്ടുപോകുകയാണ് മയിലാട്ടി കൂട്ടപ്പുന്ന തിരുവാതിരയിലെ കെ.രാഗേഷ് എന്ന 37-കാരനിപ്പോള്‍. ഒരുമാസത്തെ യാത്രയ്ക്ക് ഒക്ടോബര്‍ 10-ന് പൊയിനാച്ചിയില്‍ തുടക്കം കുറിക്കും.

പ്രവാസജീവിതത്തിനിടെ ഷാര്‍ജയില്‍ സലൂണ്‍ ജോലിക്കാരനായിരിക്കെ 24-ാം വയസ്സിലാണ് രാഗേഷിന്റെ ജീവിതം മുച്ചക്രവാഹനത്തിലാക്കിയ സംഭവമുണ്ടായത്. കടയിലേക്ക് പോകാന്‍ രാവിലെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പറ്റുന്നില്ല. ദേഹം തളര്‍ന്നതുപോലെ. യു.എ.ഇ.യിലെ ആസ്പത്രി ചെലവോര്‍ത്ത് അന്ന് രാത്രിതന്നെ നാട്ടിലേക്ക് തിരിച്ചു. 10-ാം ദിവസമാണ് അറിയുന്നത് നട്ടെല്ലിന് അര്‍ബുദമാണെന്ന്.

സുഷുമ്‌നാനാഡിക്ക് ക്ഷതമേറ്റതിനാല്‍ നെഞ്ചിനുതാഴെ തളര്‍ന്ന സ്ഥിതിയിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയക്കുശേഷം ശ്രീചിത്ര കാന്‍സര്‍ സെന്ററില്‍ വര്‍ഷങ്ങളോളം നീണ്ട തുടര്‍ചികിത്സ. മടങ്ങി വീട്ടിലെത്തിയപ്പോള്‍ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ളതല്ല ജീവിതമെന്ന് രാഗേഷ് തീരുമാനിച്ചു. അച്ഛന്‍ കെ.കോരനും അമ്മ കെ.വി.രോഹിണിയും തണലായി രാകേഷിന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകി.

നോര്‍ക്കയുടെ പ്രവാസിക്ഷേമപദ്ധതിയിലൂടെ അരലക്ഷംരൂപ കിട്ടിയപ്പോള്‍ മുച്ചക്ര സ്‌കൂട്ടര്‍ വാങ്ങി. സുഹൃത്തുക്കളുടെ സഹായത്തോടെ കാര്‍സീറ്റ് സ്‌കൂട്ടറില്‍ ഘടിപ്പിച്ച് യാത്രചെയ്യാന്‍ സംവിധാനമൊരുക്കി. അതോടെ നാട്ടുവഴികളിലൂടെ സഞ്ചരിച്ച് ലോട്ടറി ടിക്കറ്റ് വില്‍പ്പന തുടങ്ങി. 2018-ല്‍ നാനോ കാര്‍ രാഗേഷ് സ്വന്തമാക്കി. ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്റെ (എ.കെ.ഡബ്ല്യു.ആര്‍.എഫ്.) നിര്‍ദേശം സ്വീകരിച്ച് കാറില്‍ ചില മാറ്റങ്ങള്‍ വരുത്തി. കൈകൊണ്ട് ബ്രേക്കും ക്ലച്ചും ആക്‌സിലേറ്ററും നിയന്ത്രിക്കുന്ന പ്രത്യേക സംവിധാനം ഒരുക്കുകയാണ് ചെയ്തത്. സുഹൃത്തുക്കളുടെ സഹായത്തോടെ രാഗേഷ് പതിയെ കാറോടിക്കാന്‍ തുടങ്ങി. താമസിയാതെ ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യത്തോടെ ഡ്രൈവിങ് ലൈസന്‍സ് നേടി. ലോട്ടറി വില്‍പ്പന അതോടെ കാറിലാക്കി.

ലഡാക്ക് യാത്രയ്ക്ക് രണ്ടുലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് രാകേഷ് പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ രാഗേഷ് യാത്രയ്ക്ക് സഹായം തേടിയിട്ടുണ്ട്. ആരെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും രാഗേഷ് പറയുന്നു

Content Highlights: ragesh who paralised under his chest, will planing to go to kashmir by self driving


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented