'മണിയുടെ രൂപം അതുതന്നെയല്ലേ'; മഹിളാ കോണ്‍ഗ്രസിനെ പിന്തുണച്ച് സുധാകരന്‍റെ വംശീയാധിക്ഷേപം


കെ.സുധാകരൻ, മണിയെ അധിക്ഷേപിച്ചുള്ള കട്ടൗട്ട്

തിരുവനന്തപുരം: എം.എം.മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ച് മാര്‍ച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസിനെ പിന്തുണച്ച് കെ.പി.സി.സി.അധ്യക്ഷന്‍ സുധാകരന്‍. അതുതന്നയല്ലേ, അദ്ദേഹത്തിന്റെ മുഖമെന്നും ഒര്‍ജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോയെന്നും സുധാകരന്‍ ചോദിച്ചു.

കെ.കെ.രമയ്‌ക്കെതിരെ മണി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുള്ള മഹിളാ കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചിലെ കട്ടൗട്ട് വിവാദമായിരുന്നു. മണിയെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തിന് പിന്നാലെ കട്ടൗട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിപ്പിച്ചിരുന്നു. ചിമ്പാന്‍സിയുടെ ഉടലും മണിയുടെ തലയും വെച്ച ചിത്രമുള്ള കട്ടൗട്ടുമായി ആയിരുന്നു മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.

Also Read

എം.എം. മണിയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ്; ...

കെ.കെ. രമ വിധവയായത് വിധിയെന്ന് എം.എം. മണി

മണി അങ്ങനെ ആയതിന് ഞങ്ങളെന്ത് പിഴച്ചുവെന്നായിരുന്നു ഇത് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് സുധാകരന്‍ ചോദിച്ചത്. സ്രഷ്ടാവിനോട് പറയുകയല്ലാതെ എന്ത് ചെയ്യാം. സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ മാന്യതയാണ്. മണിക്ക് അതൊന്നുമില്ലല്ലോയെന്നും സുധാകരന്‍ പറഞ്ഞു.

താന്‍ പറഞ്ഞ കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഒന്നുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം, മണിയെ അധിക്ഷേപിച്ച് കട്ടൗട്ടിറക്കിയതിന് മഹിളാ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.

Content Highlights: racially-abused-mm-mani-k sudhakaran support mahila congress

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented