26,000 കുപ്പി പേവിഷ വാക്‌സിന്‍ എത്തിച്ചു; വാങ്ങിയത് ആദ്യഘട്ട പരിശോധന നടത്തിയ വാക്‌സിന്‍


പേവിഷ വാക്‌സിനെടുത്തിട്ടും രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് നേരത്തെ വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. പരിശോധനയില്ലാതെ മരുന്നുവാങ്ങാനുള്ള സര്‍ക്കാര്‍തീരുമാനം വിവാദമാകുകയുണ്ടായി. ഇതോടെയാണ് ആദ്യഘട്ടമായി പരിശോധന പൂര്‍ത്തിയാക്കിയ 26,000 കുപ്പി വാങ്ങിയത്.

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മരുന്നുക്ഷാമം നേരിടുന്നതിന്റെ ഭാഗമായി പേവിഷബാധയ്‌ക്കെതിരായ 26,000 കുപ്പി ആന്റി റാബിസ് വാക്‌സിന്‍ (ഐ.ഡി.ആര്‍.വി.) സംസ്ഥാനത്തെത്തിച്ചു. സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി പരിശോധന പൂര്‍ത്തിയാക്കിയ വാക്സിനാണെത്തിച്ചത്. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കടുത്തക്ഷാമം കണക്കിലെടുത്ത് ഹൈദരാബാദിലെ സ്വകാര്യകമ്പനിയില്‍നിന്ന് 50,500 കുപ്പി വാക്സിന്‍ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കേന്ദ്ര മരുന്നുപരിശോധനാ ലബോറട്ടറിയുടെ പരിശോധനാഫലം ഇല്ലാതെത്തന്നെ വാങ്ങാനായിരുന്നു തീരുമാനം. കമ്പനിയുടെ സ്വന്തം ലബോറട്ടറിയുടെ പരിശോധനാ റിപ്പോര്‍ട്ട് മതിയെന്നാണ് നിര്‍ദേശിച്ചത്.



പേവിഷ വാക്‌സിനെടുത്തിട്ടും രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് നേരത്തെ വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. പരിശോധനയില്ലാതെ മരുന്നുവാങ്ങാനുള്ള സര്‍ക്കാര്‍തീരുമാനം വിവാദമാകുകയുണ്ടായി. ഇതോടെയാണ് ആദ്യഘട്ടമായി പരിശോധന പൂര്‍ത്തിയാക്കിയ 26,000 കുപ്പി വാങ്ങിയത്. വാക്‌സിന്‍ ആശുപത്രികള്‍ക്ക് കൈമാറി.നായയും പൂച്ചയും കടിച്ച് ആന്റിറാബിസ് വാക്‌സിനെടുക്കുന്നതിനായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണംകൂടിയതാണ് വാക്‌സിന്‍ക്ഷാമത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

Content Highlights: rabies vaccine Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented