ഏറ്റുമാനൂരില്‍ വിദ്യാർഥിയെ അടക്കം ഏഴുപേരെ കടിച്ച നായയ്ക്ക്‌ പേവിഷബാധ സ്ഥിരീകരിച്ചു


Photo: Screengrab/ Mathrubhumi News

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി - മൃഗരോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലുണ്ടായിരുന്ന നായ കഴിഞ്ഞദിവസം ചത്തിരുന്നു.

ഇതരസംസ്ഥാന തൊഴിലാളി, വിദ്യാർഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരൻ അടക്കം ഏഴുപേർക്കായിരുന്നു നായയുടെ കടിയേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ലായിരുന്നു. എല്ലാവരും കോട്ടയം മെഡിക്കൽ കോളേജിലെത്തി വാക്സിൻ സ്വീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് നായ ചത്തത്. നായയുടെ സ്രവപരിശോധനാ ഫലത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.Content Highlights: Rabies infection confirmed in stray dog that attacked 7 in kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented