പേവിഷബാധ: നിരീക്ഷണത്തിലുള്ള നായ ചത്തു,കെട്ടഴിഞ്ഞുപോയി ഒട്ടേറെ തെരുവുനായ്ക്കളെ കടിച്ചത് ആശങ്ക


പ്രതീകാത്മക ചിത്രം

എച്ചിപ്പാറ: പേവിഷബാധയേറ്റ് ആദിവാസിസ്ത്രീ മരിച്ചതിനെത്തുടര്‍ന്ന് പാലപ്പിള്ളിയില്‍ നിരീക്ഷണത്തിലായിരുന്ന വളര്‍ത്തുനായ ചത്തു. നായ ഒരാഴ്ചയോളമായി ഭക്ഷണം കഴിക്കാതിരുന്നതോടെയാണ് നിരീക്ഷണത്തിലാക്കിയത്. വനംവകുപ്പ് ജീവനക്കാരന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായയ്ക്ക് ഒരുമാസംമുമ്പാണ് തെരുവുനായയുടെ കടിയേറ്റത്.

നിരീക്ഷണത്തിലിരിക്കെ ദിവസങ്ങള്‍ക്കുമുമ്പ് കെട്ടഴിഞ്ഞുപോയി ഒട്ടേറെ തെരുവുനായ്ക്കളെ കടിച്ചത് ആശങ്ക പരത്തുന്നുണ്ട്. പാലപ്പിള്ളി, ചിമ്മിനി, എച്ചിപ്പാറ മേഖലയിലെ തോട്ടങ്ങളില്‍ മേഞ്ഞുനടക്കുന്ന പശുക്കള്‍ക്കും നായയുടെ കടിയേറ്റതായി പറയുന്നു. കഴിഞ്ഞ ദിവസം നടാമ്പാടം ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറു (60) പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായയുടെ കടിയേറ്റ സമയത്തുതന്നെയാണ് ഇപ്പോള്‍ ചത്ത വളര്‍ത്തുനായയ്ക്കും കടിയേറ്റതെന്ന് കരുതുന്നു.

വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ ചിമ്മിനി ആനപ്പോരിലാണ് പാറുവിന് കൂടെയുണ്ടായിരുന്ന നായയുടെ കടിയേറ്റത്. ഈ നായ ദിവസങ്ങള്‍ക്കുമുമ്പേ ചത്തുപോയതായി പാറുവിനൊപ്പമുണ്ടായിരുന്ന ആനപ്പാന്തം ശാസ്താംപൂവം കോളനിയിലെ വാസു പറഞ്ഞു. പാറുവിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കുകൂടി ബുധനാഴ്ച ആരോഗ്യവകുപ്പ് വാക്‌സിന്‍ നല്‍കി.

നായപിടിത്തക്കാരെ തേടുന്നു
തൃശ്ശൂര്‍: തെരുവുനായ്ക്കളുടെ വംശവര്‍ധന നിയന്ത്രിക്കുന്നതിനുള്ള എ.ബി.സി. (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഡോഗ് ക്യാച്ചേഴ്സിനെ നിയോഗിക്കുന്നു. പദ്ധതിയുടെ തുടര്‍നടത്തിപ്പുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഡോഗ് ക്യാച്ചേഴ്സിന് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളില്ലാത്ത സാഹചര്യത്തില്‍ ഗോവയിലെയും കൂനൂരിലെയും വേള്‍ഡ് വെറ്ററിനറി സര്‍വീസ് സെന്ററില്‍ അയച്ച് പരിശീലനം നല്‍കും.

പറവട്ടാനിയിലുള്ള എ.ബി.സി. കേന്ദ്രത്തില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തദ്ദേശഭരണസ്ഥാപനങ്ങളിലെ കേസുകള്‍ പരിഗണിക്കും. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷനായി.

Content Highlights: Rabies- A dog under observation died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented