തിരുവനന്തപുരം: പ്രമുഖ എന്‍ട്രപ്രണര്‍ഷിപ്പ് പ്രമോഷന്‍ പ്ലാറ്റ്ഫോമായ ബിസ്ഗേറ്റ് ഫൗണ്ടേഷന്റെ വാര്‍ഷിക സംരംഭക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബിസിനസ് ജേണലിസ്റ്റിനുള്ള അവാര്‍ഡ് മാതൃഭൂമി സീനിയര്‍ ബിസിനസ് കറസ്പോണ്ടന്റ് ആര്‍. റോഷന് ലഭിച്ചു. 

തിരുവനന്തപുരം സ്വദേശിയായ ആര്‍. റോഷന്‍ വിജയപാതകള്‍, സ്റ്റാര്‍ട്ട്അപ്പ്: തുടങ്ങാം പുതുസംരംഭങ്ങള്‍, സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കാം, ഓഹരിനിക്ഷേപം അറിയേണ്ടതെല്ലാം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 

മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് ചെയര്‍മാന്‍ എന്‍.കെ. കുര്യന്‍, സെറീന ബോട്ടിക് ഫൗണ്ടര്‍ ഷീല ജെയിംസ്, വീഡിയോ ബ്ലോഗര്‍ ജിന്‍ഷ ബഷീര്‍, എ.എം. നീഡ്സ് മില്‍ക്ക് ഡെലിവറി ആപ്പ് എന്നിവര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍. 

ശനിയാഴ്ച തിരുവനന്തപുരത്ത് ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന ബിസ്ഗേറ്റ് ഫൗണ്ടേഷന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍വെച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അവാര്‍ഡുകള്‍ സമ്മാനിക്കും.

content highlights: r roshan wins bisgate foundation business journalist award